Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightVellamundachevron_rightകി​ണ​റും...

കി​ണ​റും പ​മ്പു​സെ​റ്റും മു​റ്റ​ത്തു​ണ്ടെ​ങ്കി​ലും പ​ണി​യ കോ​ള​നി​യി​ലെ ആ​ദി​വാ​സി​ക​ൾക്ക്​ വെ​ള്ളം കുടിക്കണമെങ്കിൽ ചു​മ​ക്ക​ണം

text_fields
bookmark_border
കി​ണ​റും പ​മ്പു​സെ​റ്റും മു​റ്റ​ത്തു​ണ്ടെ​ങ്കി​ലും പ​ണി​യ കോ​ള​നി​യി​ലെ ആ​ദി​വാ​സി​ക​ൾക്ക്​ വെ​ള്ളം കുടിക്കണമെങ്കിൽ ചു​മ​ക്ക​ണം
cancel

വെ​ള്ള​മു​ണ്ട: ആ​ദി​വാ​സി ക്ഷേ​മ​ത്തി​നാ​യി കോ​ടി​ക​ൾ പൊ​ടി​ക്കു​ന്ന നാ​ട്ടി​ൽ മു​റ്റ​ത്ത് കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ണ്ടാ​യി​ട്ടും വെ​ള്ളം കി​ട്ടാ​തെ ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ൾ. പ​ടി​ഞ്ഞാ​റ​ത്ത​റ പ​ഞ്ചാ​യ​ത്തി​ലെ പ​തി​നാ​ലാം വാ​ർ​ഡി​ൽ ബാ​ണാ​സു​ര സാ​ഗ​ർ ഡാ​മി​ന​രി​കി​ലെ ചെ​ക്കോ​ത്ത് (കോ​ട്ടാ​ല കു​ന്ന്) പ​ണി​യ കോ​ള​നി​യി​ലെ ആ​ദി​വാ​സി​ക​ളാ​ണ് മു​റ്റ​ത്ത് കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ണ്ടാ​യി​ട്ടും വെ​ള്ളം ചു​മ​ന്ന് ദു​രി​തം പേ​റു​ന്ന​ത്. ഇ​വ​രു​ടെ വീ​ടു​ക​ളി​ലേ​ക്ക്​ പൈ​പ്പ്​​ലൈ​ൻ സ്ഥാ​പി​ക്കാ​ത്ത​താ​ണ്​ ദു​രി​ത​മാ​വു​ന്ന​ത്.

പ്ര​ദേ​ശ​ത്തെ കു​ടി​വെ​ള്ള പ്ര​ശ്​​നം പ​രി​ഹ​രി​ക്കു​ന്ന​തി​ന്​ നി​ർ​മി​ച്ച കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ കി​ണ​റും മോ​ട്ടോ​റു​മ​ട​ക്കം കോ​ള​നി മു​റ്റ​ത്താ​ണ് സ്ഥാ​പി​ച്ച​ത്. പ​ദ്ധ​തി തു​ട​ങ്ങി വ​ർ​ഷ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും ആ​ദി​വാ​സി​ക​ൾ​ക്ക് മാ​ത്രം വെ​ള്ളം ല​ഭി​ച്ചി​ല്ല. മ​റ്റ് കു​ടും​ബ​ങ്ങ​ൾ​ക്ക് പൈ​പ്പു​ക​ൾ സ്ഥാ​പി​ച്ച് വീ​ടു​ക​ളി​ൽ വെ​ള്ളം എ​ത്തി​ക്കു​ന്നു​ണ്ട്.

പ​ദ്ധ​തി​ക്ക്​ സ​മീ​പ​ത്തെ ആ​ദി​വാ​സി അ​മ്മ​മാ​ർ വ​ലി​യ കി​ണ​റി​ൽ നി​ന്നും വെ​ള്ളം കോ​രി ത​ല​ച്ചു​മ​ടാ​യി വീ​ടു​ക​ളി​ലെ​ത്തി​ക്കേ​ണ്ടി​വ​രു​ന്നു. കു​ടി​വെ​ള്ള പ​ദ്ധ​തി ആ​രം​ഭി​ക്കു​മ്പോ​ൾ കോ​ള​നി​യി​ലേ​ക്കും വെ​ള്ളം ന​ൽ​കു​മെ​ന്ന് പ​റ​ഞ്ഞി​രു​ന്നെ​ങ്കി​ലും പാ​ലി​ക്ക​പ്പെ​ട്ടി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:watertribals
News Summary - tribals have to carry water
Next Story