Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightVellamundachevron_rightഹൈ​ടെ​ക് കാ​ല​ത്തും...

ഹൈ​ടെ​ക് കാ​ല​ത്തും ശു​ചി​മു​റി​ ഇല്ലാ​തെ ആ​ദി​വാ​സി വീ​ടു​ക​ൾ

text_fields
bookmark_border
tribal houses, Toilet
cancel
camera_alt

ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ ശു​ചി​മു​റി​ക​ളി​ലൊ​ന്ന്

വെ​ള്ള​മു​ണ്ട: സ​മ്പൂ​ർ​ണ ശു​ചി​മു​റി​ക​ളു​ള്ള ജി​ല്ല​യാ​ണെ​ന്ന് അ​ധി​കൃ​ത​ർ പ​റ​യു​മ്പോ​ഴും ഒ​രു ശു​ചി​മു​റി പോ​ലു​മി​ല്ലാ​തെ ആ​ദി​വാ​സി കോ​ള​നി​ക​ൾ. ഒ​രു കു​ടും​ബ​ത്തി​ന് ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ൾ വ​ഴി വീ​ട് അ​നു​വ​ദി​ക്കു​മ്പോ​ൾ വീ​ടി​നൊ​പ്പം ശു​ചി​മു​റി കൂ​ടി വേ​ണ​മെ​ന്നാ​ണ് ച​ട്ട​മെ​ങ്കി​ലും പ​ല കോ​ള​നി​ക​ളി​ലും പാ​ലി​ക്ക​പ്പെ​ടു​ന്നി​ല്ല. വീ​ടി​നോ​ടു ചേ​ർ​ന്ന് ശു​ചി​മു​റി​ക​ൾ ഉ​ണ്ടാ​ക്കാ​റു​ണ്ടെ​ങ്കി​ലും അ​ധി​കൃ​ത​രു​ടെ ക​ണ്ണു​വെ​ട്ടി​ക്കാ​ൻ മാ​ത്ര​മു​ള്ള​താ​ണ് ഭൂ​രി​പ​ക്ഷ​വും. പ​ല വീ​ടു​ക​ൾ​ക്കും ശു​ചി​മു​റി മാ​ത്ര​മാ​ണ് ഉ​ണ്ടാ​കു​ന്ന​ത്.

സ്ലാ​ബ് മൂ​ടി​യ കു​ഴി​ക​ൾ ഉ​ണ്ടാ​ക്കാ​റി​ല്ലെ​ന്ന് ആ​ദി​വാ​സി​ക​ൾ പ​റ​യു​ന്നു. മ​റ്റി​ട​ങ്ങ​ളി​ൽ മു​റ്റ​ത്ത് ര​ണ്ട​ടി താ​ഴ്ച​യി​ൽ കു​ഴി​കു​ത്തി ക​ല്ലു​കൊ​ണ്ട് കെ​ട്ടാ​തെ മു​ക​ളി​ൽ സ്ലാ​ബ് വാ​ർ​ത്ത് മൂ​ടു​ക​യാ​ണ് പ​തി​വ്. ആ​റു​മാ​സ​ത്തി​ന​കം കു​ഴി നി​റ​ഞ്ഞ് ഉ​പ​യോ​ഗ​ശൂ​ന്യ​മാ​വു​ക​യും ചെ​യ്യും.

വെ​ള്ള​മു​ണ്ട, തൊ​ണ്ട​ർ​നാ​ട്, പ​ടി​ഞ്ഞാ​റ​ത്ത​റ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ പ​ത്തും പ​തി​ന​ഞ്ചും വീ​ടു​ക​ളു​ള്ള കോ​ള​നി​ക​ളി​ൽ ഒ​ന്നോ ര​ണ്ടോ വീ​ടു​ക​ളി​ൽ മാ​ത്ര​മാ​ണ് ശു​ചി​മു​റി​യു​ള്ള​ത്.

പ​ല കോ​ള​നി​ക​ളി​ലും ഒ​റ്റ​മു​റി ഷെ​ഡി​ലാ​ണ് ഊ​ണു​മു​റി​യും കി​ട​പ്പു​മു​റി​യും പ​ഠ​ന​മു​റി​യും വി​റ​കു​പു​ര​യും എ​ല്ലാ​മു​ള്ള​ത്. ഈ ​പാ​വ​ങ്ങ​ൾ​ക്ക് പ്രാ​ഥ​മി​കാ​വ​ശ്യ​ത്തി​ന് അ​ടു​ത്ത തോ​ട്ട​ങ്ങ​ളെ ആ​ശ്ര​യി​ക്കേ​ണ്ടി​വ​രു​ന്ന​ത് ഞെ​ട്ടി​ക്കു​ന്ന​താ​ണ്. ഫ​ണ്ടും പ​ദ്ധ​തി​ക​ളും എ​ല്ലാം എ​ത്തി​യി​ട്ടും ശു​ചി​മു​റി​യു​ടെ നി​ർ​മാ​ണം പോ​ലും പൂ​ർ​ത്തി​യാ​വാ​ത്ത​ത് എ​ന്തു​കൊ​ണ്ടാ​ണെ​ന്ന ചോ​ദ്യ​മാ​ണ് ബാ​ക്കി​യാ​വു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:toilettribal houses
News Summary - Toilet in the high-tech era Without tribal houses
Next Story