നിർമാണം പൂർത്തിയായി ഒരു മാസത്തിനകം റോഡ് തകർന്നു
text_fieldsനിർമാണം പൂർത്തിയാകും മുമ്പേ തകർന്ന മൊതക്കര - ആറുവാൾ റോഡ്
വെളളമുണ്ട: ഒരുമാസം മുമ്പ് ടാറിങ് നടത്തിയ റോഡ് തകർന്നു. വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ മൊതക്കര ആറുവാൾ റോഡാണ് പൂർണമായും തകർന്നത്. പ്രധാനമന്ത്രിയുടെ ഗ്രാമീണ സഡക് യോജന പദ്ധതി പ്രകാരം കോടികൾ മുടക്കി ടാറിങ് നടത്തിയ റോഡാണ് പണി പൂർത്തിയായ ഉടൻ തന്നെ തകർന്നത്.
ആവശ്യത്തിന് ടാറും കല്ലും ചേർക്കാതെ നടത്തിയ ടാറിങ്ങിനെതിരെ നിർമാണ സമയത്ത് തന്നെ പരാതികൾ ഉയർന്നിരുന്നു. എന്നാൽ, കരാറുകാരന് ഒത്താശ ചെയ്യുന്ന നിലപാടാണ് ഉണ്ടായതെന്ന് നാട്ടുകാർ പറയുന്നത്. പൂർണമായും തകർന്ന് ഗതാഗതം ദുഷ്കരമായ റോഡ് നന്നാക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ നിരവധി പ്രതിഷേധ പരിപാടികൾ മുമ്പ് നടത്തിയിരുന്നു. ഇതേ തുടർന്നാണ് ഫണ്ട് പാസായത്. റോഡ് നന്നാക്കിയിട്ടും യാത്രക്കാരുടെ ദുരിതം തീരാത്ത അവസ്ഥയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

