വാരാമ്പറ്റയിൽ കാറിെൻറ ചില്ല് വെടിയേറ്റ് തകർന്നു
text_fieldsവെള്ളമുണ്ട: വീടിനു മുന്നിൽ നിർത്തിയിട്ട കാറിെൻറ ചില്ല് വെടിവെപ്പിൽ തകർന്നു. കഴിഞ്ഞദിവസം രാത്രി വാരാമ്പറ്റയിലാണ് സംഭവം. നാടൻ തോക്കിൽനിന്ന് വെടിയേറ്റാണ് കാറിെൻറ ഇരുവശത്തെയും ചില്ലുകൾ തകർന്നത്.
സമീപ പ്രദേശത്തുനിന്നു കൃഷിയിടത്തിലിറങ്ങിയ പന്നിയെ വെടിവെക്കുന്നതിനിടെ ഉന്നംതെറ്റി കാറിെൻറ ചില്ലിൽ പതിച്ചതാവാം എന്നാണ് പ്രാഥമിക നിഗമനം. രാവിലെ ഉടമ വാഹനം പുറത്തേക്കിറക്കുമ്പോഴാണ് വശത്തെ ഗ്ലാസുകൾ പൊട്ടിയത് ശ്രദ്ധയിൽപെട്ടത്. തുടർന്ന് പരിശോധിച്ചപ്പോൾ മുൻ വശത്തെ ചില്ലും തകർന്ന നിലയിലായിരുന്നു.
പുതുശ്ശേരിക്കടവ് സ്വദേശിയും പ്രവാസി വ്യവസായിയുമായ റഷീദിേൻറതാണ് വാഹനം. കാറിനുള്ളിൽനിന്ന് വെടിയുണ്ടയും കണ്ടെത്തി. സഹോദരിയുടെ വാരാമ്പറ്റയിലുള്ള വീട്ടിൽ മരുന്ന് കൊടുക്കാൻ പോയതായിരുന്നു. നേരം വൈകിയതിനാൽ രാത്രി അവിടെ താമസിച്ചു. വെള്ളമുണ്ട പൊലീസ് അന്വേഷണം ആരംഭിച്ചു. വാഹനം ഫോറൻസിക് വിദഗ്ധർ പരിശോധിച്ചു. മാവോവാദി ആക്രമണമാണെന്ന അഭ്യൂഹം പൊലീസ് നിഷേധിച്ചു.
അന്വേഷണം നടത്തണം –മുസ്ലിം ലീഗ്
പടിഞ്ഞാറത്തറ: വാരാമ്പറ്റയിലെ വീടിന് മുന്നിൽ നിർത്തിയിട്ട പുതുശ്ശേരിക്കടവ് സ്വദേശിയുടെ കാറിെൻറ ഗ്ലാസ് തകർക്കുകയും വാഹനത്തിൽ വെടിയുണ്ട കണ്ടെത്തുകയും ചെയ്ത സംഭവത്തെ കുറിച്ച് സമഗ്ര അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തണമെന്ന് പടിഞ്ഞാറത്തറ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി അടിയന്തര യോഗം ആവശ്യപ്പെട്ടു. ആക്ടിങ് പ്രസിഡൻറ് ജി. ആലി അധ്യക്ഷത വഹിച്ചു.