Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightVellamundachevron_rightവെ​ള്ള​മു​ണ്ടയിൽ...

വെ​ള്ള​മു​ണ്ടയിൽ തെരുവുനായ് ശല്യം രൂക്ഷം

text_fields
bookmark_border
stray dog-menace
cancel

വെ​ള്ള​മു​ണ്ട: വെ​ള്ള​മു​ണ്ട​യി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ തെ​രു​വു​നാ​യ് ശ​ല്യം രൂ​ക്ഷ​മാ​കു​ന്നു.പു​ളി​ഞ്ഞാ​ലി​ൽ നാ​യു​ടെ ക​ടി​യേ​റ്റ കോ​ട്ട മു​ക്ക​ത്ത് പ​ണി​യ കോ​ള​നി​യി​ലെ ച​ന്ദ്ര​ന്റെ​യും മി​നി​യു​ടെ​യും മ​ക​ൻ 11കാ​ര​ൻ വ​യ​നാ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലാ​ണ്. വി​നാ​യ​ക​നാ​ണ് മാ​ര​ക​മാ​യി ക​ടി​യേ​റ്റ​ത്. ബ​ന്ധു​വീ​ട്ടി​ൽ പോ​യി തി​രി​കെ വ​രു​മ്പോ​ഴാ​യി​രു​ന്നു നാ​യ് ആ​ക്ര​മി​ച്ച​ത്. കാ​ലി​ന്റെ തു​ട​യി​ൽ മാ​ര​ക​മാ​യി ക​ടി​യേ​റ്റു. ത​ല​യി​ലും ശ​രീ​ര​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലും മു​റി​വു​ക​ളു​ണ്ട്. അ​വ​ശ​നി​ല​യി​ലാ​യി ബോ​ധം ന​ഷ്ട​പ്പെ​ട്ട കു​ട്ടി​യെ ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രും ചേ​ർ​ന്നാ​ണ് മാ​ന​ന്ത​വാ​ടി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എ​ത്തി​ച്ച​ത്.

ക​ഴി​ഞ്ഞ ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി പു​ളി​ഞ്ഞാ​ലി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും തെ​രു​വുനാ​യ്ക്ക​ളു​ടെ വി​ള​യാ​ട്ട​മാ​ണ്. രാ​വി​ലെ മ​ദ്റ​സ​യി​ലേ​ക്ക് പോ​കു​ന്ന വി​ദ്യാ​ർ​ഥി​ക​ളെ തെ​രു​വു​നാ​യ്ക്ക​ൾ ഓ​ടി​ക്കു​ന്ന​ത് പ​തി​വാ​യി​ട്ടു​ണ്ട്. വെ​ള്ള​മു​ണ്ട ടൗ​ണി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും തെ​രു​വു​നാ​യ് ശ​ല്യം രൂ​ക്ഷ​മാ​യി​ട്ടു​ണ്ട്. റോ​ഡും ഒ​ഴി​ഞ്ഞ കെ​ട്ടി​ട​ങ്ങ​ളും താ​വ​ള​മാ​ക്കി​യ നാ​യ്ക്ക​ൾ പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ഉ​റ​ക്കം കെ​ടു​ത്തു​ക​യാ​ണ്. റോ​ഡി​ലൂ​ടെ നാ​യ്ക്ക​ൾ ത​ല​ങ്ങും​വി​ല​ങ്ങും ഓ​ടു​ന്ന​ത് വാ​ഹ​ന യാ​ത്ര​ക്കാ​ർ​ക്കും ദു​രി​ത​മാ​യി​രി​ക്കു​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wayanad NewsStray Dog
News Summary - Stray dog menace in Vellamunda
Next Story