Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightVellamundachevron_rightഇപ്പ ശരിയാക്കിത്തരാം:...

ഇപ്പ ശരിയാക്കിത്തരാം: പ​ണി​തി​ട്ടും പൂ​ർ​ത്തി​യാ​വാ​തെ പു​ളി​ഞ്ഞാ​ൽ റോ​ഡ്

text_fields
bookmark_border
Pulinjal Road
cancel
camera_alt

പു​ളി​ഞ്ഞാ​ൽ റോ​ഡ്

വെ​ള്ള​മു​ണ്ട: നി​ർ​മാ​ണം തു​ട​ങ്ങി വ​ർ​ഷ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും പ​ണിപൂ​ർ​ത്തി​യാ​വാ​തെ പു​ളി​ഞ്ഞാ​ൽ റോ​ഡ്. ദു​രി​തം ഒ​ഴി​യാ​തെ പു​ളി​ഞ്ഞാ​ൽ നി​വാ​സി​ക​ൾ. വെ​ള്ള​മു​ണ്ട പ​ഞ്ചാ​യ​ത്തി​ലെ വെ​ള്ള​മു​ണ്ട- പു​ളി​ഞ്ഞാ​ല്‍ - മൊ​ത​ക്ക​ര-​തോ​ട്ടോ​ളി​പ്പ​ടി റോ​ഡു പ​ണി​യാ​ണ് ഇ​ഴ​ഞ്ഞു നീ​ങ്ങു​ന്ന​ത്. മൂ​ന്നു വ​ര്‍ഷ​മാ​യി​ട്ടും റോ​ഡ് പ​ണി പൂ​ര്‍ത്തി​യാ​ക്കാ​ത്ത​തി​ല്‍ നാ​ട്ടു​കാ​ര്‍ ക​ന​ത്ത പ്ര​തി​ഷേ​ധ​ത്തി​ലാ​ണ്.

പ്ര​ധാ​ന​മ​ന്ത്രി ഗ്രാ​മീ​ണ റോ​ഡ് വി​ക​സ​ന പ​ദ്ധ​തി​യി​ല്‍ ഉ​ള്‍പ്പെ​ടു​ത്തി ഒ​മ്പ​ത് കോ​ടി രൂ​പ ചെ​ല​വി​ല്‍ 2021ല്‍ ​പ്ര​വൃ​ത്തി തു​ട​ങ്ങി​യ റോ​ഡാ​ണി​ത്. 10 മീ​റ്റ​ര്‍ വീ​തി​യി​ല്‍ നി​ര്‍മി​ക്കു​ന്ന റോ​ഡി​ൽ പ​ല ഭാ​ഗ​ങ്ങ​ളി​ലും പൊ​ടി ശ​ല്യ​വും ചളി​യും കാ​ര​ണം കാ​ൽ​ന​ട പോ​ലും ദു​സ്സ​ഹ​മാ​ണ്.

ചെ​റു​മ​ഴ പെ​യ്താ​ൽ പോ​ലും റോ​ഡി​ലൂ​ടെ യാ​ത്ര ചെ​യ്യാ​ൻ ക​ഴി​യി​ല്ല. റോ​ഡി​നി​രു​വ​ശ​ങ്ങ​ളി​ലു​മു​ള്ള ഭൂ​മി വി​ട്ടു​ന​ല്‍കി​യ വീ​ട്ടു​കാ​ര്‍ പൊ​ടി​ശ​ല്യം കാ​ര​ണം ക​ടു​ത്ത ദു​രി​ത​ത്തി​ലാ​ണ്. അ​ധി​കൃ​ത​രു​ടെ ഒ​ത്താ​ശ​യോ​ടെ​യാ​ണ് ക​രാ​റു​കാ​ര​ന്‍ പ​ണി പൂ​ര്‍ത്തി​യാ​ക്കാ​തെ ജ​ന​ങ്ങ​ളെ ദു​രി​ത​ത്തി​ലാ​ക്കു​ന്ന​തെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. വെ​ള്ള​മു​ണ്ട ടൗ​ണി​ൽ നി​ന്നും തു​ട​ങ്ങു​ന്ന റോ​ഡി​ന്റെ പ​ല ഭാ​ഗ​വും മ​ഴ പെ​യ്ത​തോ​ടെ ച​ളി നി​റ​ഞ്ഞുകി​ട​ക്കു​ക​യാ​ണ്. കി​ലോ​മീ​റ്റ​റു​ക​ൾ ചു​റ്റി​യാ​ണ് നാ​ട്ടു​കാ​ർ പ്ര​ധാ​നടൗ​ണു​ക​ളി​ലെ​ത്തു​ന്ന​ത്.

മു​മ്പ് റോ​ഡ് നി​ർ​മാ​ണ​ത്തി​നാ​യി പ​ല ഭാ​ഗ​ത്താ​യി വ്യാ​പ​ക​മാ​യി മ​ണ്ണ് ത​ള്ളി​യ​തും കു​ടി​വെ​ള്ള പ​ദ്ധ​തി​ക്കാ​യി റോ​ഡ​രി​ക് കു​ഴി​ച്ച​തും ദു​രി​തം വ​ർ​ധി​പ്പി​ച്ചി​ട്ടു​ണ്ട്. ഒ​ച്ചി​ഴ​യു​ന്ന വേ​ഗ​ത്തി​ൽ തി​ക​ച്ചും അ​ശാ​സ്ത്രീ​യ​മാ​യി ന​ട​ക്കു​ന്ന പ്ര​വൃ​ത്തി​ക്കെ​തി​രെ വ്യാ​പ​ക​മാ​യ പ​രാ​തി​ക​ൾ മു​മ്പ് ഉ​യ​ർ​ന്നി​രു​ന്നു.

വെ​ള്ള​മു​ണ്ട ടൗ​ണി​ൽ​നി​ന്നും തു​ട​ങ്ങി എ​ട്ട് കി​ലോ​മീ​റ്റ​ർ റോ​ഡാ​ണ് 10 മീ​റ്റ​ർ വീ​തി​യി​ൽ നി​ർ​മി​ക്കു​ന്ന​ത്. പ​രാ​തി വ്യാ​പ​ക​മാ​യ​തോ​ടെ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി ഇ​ട​പെ​ട്ട് മു​മ്പ് ക​രാ​റു​കാ​ര​നെ വി​ളി​ച്ച് ച​ർ​ച്ച ന​ട​ത്തു​ക​യും വേ​ഗ​ത്തി​ൽ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wayanad NewsPeopleRoad ConstructionSufferingPulinjal Road
News Summary - Pulinjal Road have no any repairing updates
Next Story