യാത്രക്കാരില്ല; പാതിവഴിയിൽ സർവിസ് നിർത്തി സ്വകാര്യ ബസുകൾ
text_fieldsആളൊഴിഞ്ഞ ബസുകളിലൊന്ന്
വെള്ളമുണ്ട: യാത്രക്കാരില്ലാതായതോടെ സർവിസുകൾ പാതിവഴിയിൽ അവസാനിപ്പിച്ച് സ്വകാര്യ ബസുകൾ. പല ദിവസങ്ങളിലും യാത്രക്കാരില്ലാതെ പ്രയാസത്തിലാണ് ബഹുഭൂരിപക്ഷം ബസുകളും. വൻനഷ്ടം സഹിച്ചാണ് പലരും സർവിസ് തുടരുന്നത്. വരുമാനം കുറഞ്ഞതോടെ നഷ്ടം കുറക്കാൻ ടിപ്പുകൾ പാതിവഴിയിൽ നിർത്തുന്നതും പതിവാണ്. ഇത് യാത്രക്കാരേയും വലക്കുന്നു. കൽപറ്റ, പടിഞ്ഞാറത്തറ മാനന്തവാടി റൂട്ടിലോടുന്ന പല സ്വകാര്യ ബസുകളും യാത്രക്കാരില്ലാത്തതിനാൽ പാതിവഴിയിൽ യാത്ര മുടക്കുന്നത് പതിവാണ്.
രാത്രിയിലെ സർവിസ് മുടക്കുന്നത് യാത്രക്കാർക്ക് ദുരിതമാകുന്നു. മാനന്തവാടി വരെ ഓടേണ്ട ട്രിപ്പ് പടിഞ്ഞാറത്തറയിൽ അവസാനിപ്പിക്കുന്നതാണ് യാത്രക്കാർ പെരുവഴിയിലാവാനിടയാക്കുന്നത്. പലപ്പോഴും സ്ഥിരം യാത്രകാരാണ് കുടുങ്ങുന്നത്. മാനന്തവാടി വരെ ഓടിയാൽ എണ്ണയിനത്തിൽ വലിയ നഷ്ടം വരുമെന്നും അതുകൊണ്ടാണ് ടിപ്പ് മുടക്കുന്നതെന്നും ജീവനക്കാർ പറയുന്നു.