Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightVellamundachevron_rightഈ പുഴയും കടന്ന്...;...

ഈ പുഴയും കടന്ന്...; വെള്ളക്കെട്ട് നിറഞ്ഞ് മാനന്തവാടി–നിരവിൽപുഴ റോഡ്

text_fields
bookmark_border
ഈ പുഴയും കടന്ന്...; വെള്ളക്കെട്ട് നിറഞ്ഞ് മാനന്തവാടി–നിരവിൽപുഴ റോഡ്
cancel
camera_alt

മാ​ന​ന്ത​വാ​ടി- നി​ര​വി​ൽ പു​ഴ റോ​ഡി​ലെ വെ​ള്ള​ക്കെ​ട്ട്

വെ​ള്ള​മു​ണ്ട: കോ​ടി​ക​ൾ മു​ട​ക്കി ന​വീ​ക​രി​ച്ച നി​ര​വി​ൽ പു​ഴ റോ​ഡി​ൽ വെ​ള്ള​ക്കെ​ട്ട്. മ​ഴ തു​ട​ങ്ങി​യ​തോ​ടെ റോ​ഡി​​ന്റെ പ​ല ഭാ​ഗ​ങ്ങ​ളും പു​ഴ പോ​ലെ വെ​ള്ള​ത്തി​ൽ മു​ങ്ങി. കു​ഴി​ക​ളി​ൽ വെ​ള്ളം നി​റ​ഞ്ഞ​തി​നാ​ൽ റോ​ഡ് ഏ​തെ​ന്ന​റി​യാ​തെ ചെ​റു​വാ​ഹ​ന​ങ്ങ​ൾ അ​പ​ക​ട​ത്തി​ൽ​പെ​ടു​ന്ന​ത് പ​തി​വാ​യി. ത​രു​വ​ണ മു​ത​ൽ മ​ക്കി​യാ​ട് വ​രെ​യു​ള്ള 10 കി​ലോ​മീ​റ്റ​ർ ഭാ​ഗ​ങ്ങ​ളി​ലാ​ണ് റോ​ഡി​ൽ വെ​ള്ള​ക്കെ​ട്ടു​ള്ള​ത്.

റോ​ഡ് വീ​തി കൂ​ട്ടാ​ൻ മ​ണ്ണെ​ടു​ത്ത​പ്പോ​ൾ നി​ല​വി​ലെ ഓ​വു​ചാ​ലും ക​ലു​ങ്കു​ക​ളും മൂ​ടു​ക​യും പു​തു​താ​യി നി​ർ​മി​ച്ച​ത് മ​ണ്ണ് മൂ​ടി​ക്കി​ട​ക്കു​ന്ന​തു​മാ​ണ് വെ​ള്ള​ക്കെ​ട്ടി​ന് കാ​ര​ണം. മ​ഴ ക​ന​ത്ത​തോ​ടെ വെ​ള്ളം ഒ​ഴു​കി​പ്പോ​കാ​തെ റോ​ഡി​ൽ ത​ന്നെ കെട്ടിനി​ൽ​ക്കു​ക​യാ​ണ്. മ​ഴ​വെ​ള്ളം ത​ങ്ങി നി​ന്ന് റോ​ഡും ത​ക​ർ​ന്നു തു​ട​ങ്ങി. ശ​ക്ത​മാ​യ മ​ഴ തു​ട​ർ​ന്നാ​ൽ ഗ​താ​ഗ​തം നി​ല​ക്കു​ന്ന അ​വ​സ്ഥ​യാ​ണ്.

കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സു​ക​ള​ട​ക്കം ദി​നം​പ്ര​തി നൂ​റു​ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ൾ ആ​ശ്ര​യി​ക്കു​ന്ന പ്ര​ധാ​ന റോ​ഡാ​ണി​ത്. വ​യ​നാ​ടി​നെ കോ​ഴി​ക്കോ​ട് ജി​ല്ല​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന പ്ര​ധാ​ന പാ​ത​ക​ളി​ലൊ​ന്നാ​ണി​ത്.

എ​ന്നാ​ൽ, റോ​ഡ് ന​ന്നാ​ക്കാ​ൻ കോ​ടി​ക​ൾ അ​നു​വ​ദി​ച്ചി​ട്ടും യാ​ത്ര​ക്കാ​രു​ടെ ദു​രി​തം തീ​രാ​ത്ത അ​വ​സ്ഥ​യാ​ണ് ഇ​ന്നു​ള്ള​ത്.

ത​രു​വ​ണ, പ​ന്ത്ര​ണ്ടാം മൈ​ൽ മ​ക്കി​യാ​ട്, ചീ​പ്പാ​ട് കോ​റോം തു​ട​ങ്ങി നി​ര​വ​ധി ഭാ​ഗ​ങ്ങ​ളി​ൽ റോ​ഡ് വെ​ള്ള​ത്തി​ന​ടി​യി​ലാ​ണ്. ഇ​താ​ടെ കാ​ൽ​ന​ട​യാ​ത്ര​യും അ​സാ​ധ്യ​മാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mananthavadi-Niravilpuzha roadfilled water
News Summary - Mananthavadi-Niravilpuzha road filled with water
Next Story