Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightVellamundachevron_rightകു​ടും​ബ​ശ്രീ ര​ജ​ത...

കു​ടും​ബ​ശ്രീ ര​ജ​ത ജൂ​ബി​ലി വെ​ള്ള​മു​ണ്ട സി.​ഡി.​എ​സി​ന് നേ​ട്ടം

text_fields
bookmark_border
കു​ടും​ബ​ശ്രീ ര​ജ​ത ജൂ​ബി​ലി വെ​ള്ള​മു​ണ്ട സി.​ഡി.​എ​സി​ന് നേ​ട്ടം
cancel
camera_alt

വെ​ള്ള​മു​ണ്ട സി.​ഡി.​എ​സി​ന് ത​ദ്ദേ​ശ വ​കു​പ്പ് മ​ന്ത്രി എം.​ബി. രാ​ജേ​ഷ് അ​വാ​ർ​ഡ് സ​മ്മാ​നി​ക്കു​ന്നു

വെ​ള്ള​മു​ണ്ട: കു​ടും​ബ​ശ്രീ ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സം​സ്ഥാ​ന​ത്തെ മി​ക​ച്ച ര​ണ്ടാ​മ​ത്തെ സി.​ഡി.​എ​സാ​യി വെ​ള്ള​മു​ണ്ട സി.​ഡി.​എ​സി​നെ തി​ര​ഞ്ഞെ​ടു​ത്തു. തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ന്ന ര​ജ​ത ജൂ​ബി​ലി ആ​ഘോ​ഷ പ​രി​പാ​ടി​യു​ടെ സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ ത​ദ്ദേ​ശ മ​ന്ത്രി എം.​ബി. രാ​ജേ​ഷ് അ​വാ​ർ​ഡ്ദാ​നം നി​ർ​വ​ഹി​ച്ചു.

വെ​ള്ള​മു​ണ്ട ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് സു​ധി രാ​ധാ​കൃ​ഷ്ണ​ൻ, കു​ടും​ബ​ശ്രീ ജി​ല്ല കോഒാഡി​നേ​റ്റ​ർ പി.​കെ. ബാ​ല​സു​ബ്ര​ഹ്മ​ണ്യ​ൻ, സി.​ഡി.​എ​സ് ചെ​യ​ർ​പേ​ഴ്സ​ൻ സ​ജ​ന സ​ജീ​വ​ൻ, സി.​ഡി.​എ​സ് അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ അ​വാ​ർ​ഡ് ഏ​റ്റു​വാ​ങ്ങി.

ഗോ​ത്ര​മേ​ഖ​ല​യി​ലും ഉ​പ​ജീ​വ​ന മേ​ഖ​ല​യി​ലും ന​ട​പ്പാ​ക്കി​യ പ്ര​ത്യേ​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളും മി​ക​ച്ച അ​വ​ത​ര​ണ​വു​മാ​ണ് തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ കോ​ട്ടു​കാ​ൽ സി.​ഡി.​എ​സിനൊ​പ്പം വെ​ള്ള​മു​ണ്ട​ക്ക് അ​വാ​ർ​ഡ് നേ​ടി​ക്കൊ​ടു​ത്ത​ത്. ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ ക​ഞ്ഞി​ക്കു​ഴി സി.​ഡി.​എ​സ് ഒ​ന്നാം സ്ഥാ​നം നേ​ടി​യ​പ്പോ​ൾ ഇ​ടു​ക്കി മ​റ​യൂ​ർ സി.​ഡി.​എ​സും പാ​ല​ക്കാ​ട് ശ്രീ​കൃ​ഷ്ണ​പു​രം സി.​ഡി.​എ​സും മൂ​ന്നാം സ്ഥാ​നം പ​ങ്കി​ട്ടു. ഒ​ന്നാം സ്ഥാ​ന​ക്കാ​ർ​ക്ക് ഒ​രു ല​ക്ഷം രൂ​പ​യും ര​ണ്ടാം സ്ഥാ​ന​ക്കാ​ർ​ക്ക് 75,000 രൂ​പ​യും മൂ​ന്നാം സ്ഥാ​ന​ക്കാ​ർ​ക്ക് 50,000 രൂ​പ​യും ല​ഭി​ക്കും. ര​ജ​ത ജൂ​ബി​ലി വേ​ള​യി​ൽ വി​വി​ധ പ​രി​പാ​ടി​ക​ളാ​ണ് സം​സ്ഥാ​ന​ത​ല​ത്തി​ൽ കു​ടും​ബ​ശ്രീ സം​ഘ​ടി​പ്പി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Silver JubileeKutumbashreeVellamunda CDS wins
News Summary - Kutumbashree Silver Jubilee Vellamunda CDS wins
Next Story