Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അനധികൃത വാഹന പാർക്കിങ്; എട്ടേനാൽ ടൗണിൽ ഗതാഗതക്കുരുക്ക്

text_fields
bookmark_border
പ്രധാന റോഡിന്‍റെ ഇരുവശത്തും വാഹനങ്ങൾ നിർത്തിയിടുന്നതിന് നിയന്ത്രണമില്ല
അനധികൃത വാഹന പാർക്കിങ്; എട്ടേനാൽ ടൗണിൽ ഗതാഗതക്കുരുക്ക്
cancel
camera_alt

മൊതക്കര റോഡിലെ ഗതാഗതക്കുരുക്ക്

Listen to this Article

വെളളമുണ്ട: അനധികൃത വാഹന പാർക്കിങ് കാരണം എട്ടേനാൽ ടൗണിൽ ഗതാഗത തടസ്സം പതിവായി. പ്രധാന റോഡിന്റെ ഇരുവശങ്ങളിലും സ്വകാര്യ വാഹനങ്ങളുടെയും ചരക്ക് വാഹനങ്ങളുടെയും പാർക്കിങ്ങാണ് ഗതാഗത തടസ്സത്തിന് ഇടയാക്കുന്നത്. എട്ടേനാൽ ടൗണിൽ മൊതക്കര റോഡിൽ രാവിലെ മുതൽ ഒരുനിയന്ത്രണവുമില്ലാതെയാണ് വാഹനങ്ങൾ റോഡരികിൽ നിർത്തിയിടുന്നത്.

ഇടുങ്ങിയ റോഡിന്റെ ഇരുവശത്തും വലിയ വാഹനങ്ങളടക്കം നിർത്തിയിടുമ്പോൾ മറ്റ് വാഹനങ്ങൾ ഗതാഗതക്കുരുകിൽ പെട്ട് ബുദ്ധിമുട്ടുകയാണ്. ബാണാസുര സാഗർ അണക്കെട്ടുമായി ബന്ധപ്പെടുന്ന റോഡായതിനാൽ ദിനംപ്രതി നൂറുകണക്കിന് വാഹനങ്ങൾ ഒരേസമയം ഇതിലൂടെ പോകുന്നുണ്ട്.

ഓട്ടോസ്റ്റാൻഡിൽ ഉൾക്കൊള്ളാൻ പറ്റുന്നതിലും അധികമായി ഓട്ടോറിക്ഷകളുള്ള ടൗണാണിത്. പാർക്കിങ്ങിന് സൗകര്യമില്ലാത്തതിനാൽ ടൗണിന്റെ പലഭാഗത്തും റോഡിന്റെ ഇരുവശത്തും ഓട്ടോറിക്ഷകൾ നിർത്തിയിടേണ്ടിവരുന്നതും ഗതാഗത തടസ്സത്തിന് കാരണമാകുന്നു. നോ പാർക്കിങ്ങിലടക്കം സ്വകാര്യ വാഹനങ്ങൾ തോന്നുംപടി നിർത്തിയിടുമ്പോഴും നടപടിയെടുക്കേണ്ട അധികൃതർ നിസ്സംഗതയിലാണ്.

റോഡും നടപ്പാതയും വാഹനങ്ങൾ കൈയടക്കുമ്പോൾ വിദ്യാർഥികളടക്കമുള്ള കാൽനടയാത്രക്കാർ ഏതുവഴി പോകണം എന്നറിയാതെ ദുരിതത്തിലാണ്. രാവിലെയും വൈകീട്ടും തിരക്കേറിയ സമയത്ത് ടൗണിലൂടെ പോകാൻ കഴിയാത്ത അവസ്ഥയാണ്. ടൗണിൽ ഗതാഗത പരിഷ്കരണം നടപ്പാക്കി വാഹന പാർക്കിങിന് കൃത്യമായ മാനദണ്ഡം അടിയന്തരമായി കൊണ്ടുവരണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Illegal vehicle parking; Traffic jam in Vellamunda
Next Story