നെല്‍കൃഷിയിൽ മാതൃകയായി തരുവണ സര്‍വിസ് ബാങ്കിന്റെ വിളവെടുപ്പ്
text_fieldsനെല്‍കൃഷി വിളവെടുപ്പ് സഹകരണ വകുപ്പ് മാനന്തവാടി അസി. രജിസ്ട്രാര്‍ ടി.കെ. സുരേഷ് ഉദ്ഘാടനം ചെയ്യുന്നു
വെള്ളമുണ്ട: നെല്‍കൃഷിയിൽ മാതൃകയായി തരുവണ സര്‍വിസ് ബാങ്കിെൻറ വിളവെടുപ്പ്. ബാങ്കിെൻറ നൂറാം വാര്‍ഷികത്തിെൻറ ഭാഗമായി നെല്‍കൃഷി പ്രോത്സാഹനം ലക്ഷ്യംവെച്ച് നടത്തിയ നെല്‍കൃഷിയുടെ വിളവെടുപ്പ് സഹകരണ വകുപ്പ് മാനന്തവാടി അസി. രജിസ്ട്രാര്‍ ടി.കെ. സുരേഷ് ഉദ്ഘാടനം ചെയ്തു. ബാങ്ക് ജീവനക്കാരും ഡയറക്ടര്‍മാരും ചേര്‍ന്നാണ് രണ്ടേക്കര്‍ വയലില്‍ നെല്‍കൃഷിയിറക്കിയത്. നൂറുമേനി വിളവാണ് കൃഷിയിലൂടെ ലഭിച്ചത്.
ബാങ്ക് പ്രസിഡന്റ് കെ.ടി. അമ്മത് അധ്യക്ഷത വഹിച്ചു. ബാങ്ക് സെക്രട്ടറി വിജയേശ്വരി, ഡയറക്ടര്‍മാരായ മംഗലശ്ശേരി മാധവന് മാസ്റ്റര്‍, ഉസ്മാന് പള്ളിയാല്‍, സഹകരണ സംഘം ഓഫിസ് ഇന്‍സ്പെക്ടര്‍ സലീം തുടങ്ങിയവര്‍ പങ്കെടുത്തു. നൂറാം വാര്‍ഷികത്തിന്റെ ഭാഗമായി വിവിധ വികസന പരിപാടികളാണ് ഡയറക്ടര്‍ ബോര്‍ഡ് നടപ്പാക്കുന്നത്.