Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightVellamundachevron_rightപൊടിയിൽ മുങ്ങി...

പൊടിയിൽ മുങ്ങി എട്ടേനാൽ-മൊതക്കര റോഡ്

text_fields
bookmark_border
lorry
cancel
camera_alt

പൊ​ടി​യി​ൽ മു​ങ്ങി​യ എ​ട്ടേ​നാ​ൽ-മൊ​ത​ക്ക​ര റോ​ഡ്

വെ​ള്ളമു​ണ്ട: ന​വീ​ക​ര​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി പൊ​ളി​ച്ചി​ട്ട എ​ട്ടേ​നാ​ൽ-​മൊ​ത​ക്ക​ര റോ​ഡി​ലെ രൂ​ക്ഷ​മാ​യ പൊ​ടി​ശ​ല്യ​ത്തി​ൽ ദു​രി​തം​പേ​റി ആ​യി​ര​ങ്ങ​ൾ. നി​ർ​മാ​ണം ന​ട​ക്കു​മ്പോ​ൾ പൊ​ടി​ശ​ല്യം കു​റ​ക്കാ​നാ​യി റോ​ഡ് കൃ​ത്യ​മാ​യി ന​ന​ക്കാ​ത്ത​തി​നാ​ലാ​ണ് ജ​നം ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​ത്. എ​ട്ടേ​നാ​ൽ ടൗ​ണി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും റോ​ഡി​ന്റെ ഇ​രു​ഭാ​ഗ​ങ്ങ​ളി​ലു​ള്ള വീ​ടു​ക​ളു​മെ​ല്ലാം ക​ടു​ത്ത പൊ​ടി​യി​ൽ മു​ങ്ങി.

നി​ര​വ​ധി​പേ​ർ​ക്ക് ശ്വാ​സ​ത​ട​സ്സ​മ​ട​ക്ക​മു​ണ്ടാ​കു​ന്നു​ണ്ട്. പാ​റ​പ്പൊ​ടി​യും ക​ല്ലും കു​ഴി​യി​ൽ നി​റ​ച്ചു​പോ​യ​താ​ണ് വ​ൻ​തോ​തി​ൽ പൊ​ടി ഉ​യ​രാ​ൻ ഇ​ട​യാ​ക്കി​യ​ത്. വ​ലി​യ വാ​ഹ​ന​ങ്ങ​ൾ പോ​യി​ക്ക​ഴി​ഞ്ഞാ​ൽ 10 മി​നി​റ്റ് സ​മ​യ​ത്തേ​ക്ക് ക​ണ്ണ് തു​റ​ക്കാ​ൻ പോ​ലും പ​റ്റി​ല്ല. വ​ലി​യ വാ​ഹ​ന​ങ്ങ​ളു​ടെ പി​ന്നി​ൽ ‘പെ​ടു​ന്ന’ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ ക​ടു​ത്ത പൊ​ടി​പ​ട​ല​ത്തി​ൽ മു​ങ്ങി അ​പ​ക​ട​ത്തി​ൽ​പെ​ടു​ന്ന​തും പ​തി​വാ​യി.

ചെ​റു​വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​മ്പോ​ൾ പോ​ലും വ​ൻ​തോ​തി​ൽ പാ​റ​പ്പൊ​ടി പ​റ​ക്കു​ക​യാ​ണ്. ഇ​ത് വ​ലി​യ തോ​തി​ൽ ശ്വാ​സ​കോ​ശ രോ​ഗ​ങ്ങ​ൾ​ക്ക് ഇ​ട​യാ​ക്കും. ആ​രോ​ഗ്യ ഭീ​ഷ​ണി​യാ​യി പൊ​ടി​ശ​ല്യം മാ​റി​യി​ട്ടും ന​ട​പ​ടിയെടു​ക്കാ​ത്ത അ​ധി​കൃ​ത​ർ​ക്കെ​തി​രെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​ണ്. പ​രാ​തി വ്യാ​പ​ക​മാ​യ​തോ​ടെ റോ​ഡ് ന​ന​ക്കു​ന്ന​തി​നു​ള്ള സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി​യ​താ​യി അ​ധി​കൃ​ത​ർ പ​റ​യു​ന്നു​ണ്ട്. എ​ന്നാ​ൽ, പ​ല ദി​വ​സ​ങ്ങ​ളി​ലും ന​ന​ക്കാ​റി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. യാ​ത്രാ​ദു​രി​ത​ത്തി​നൊ​പ്പം പൊ​ടി​ദു​രി​ത​വും പേ​റു​ക​യാ​ണ് ജ​നം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wayanad NewsDustRoad
News Summary - Ettenal-Mothakkara road covered in dust
Next Story