Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightVellamundachevron_rightആ​ദി​വാ​സി...

ആ​ദി​വാ​സി ശ്മ​ശാ​ന​ഭൂ​മി കൈ​യേ​റി​യ​താ​യി പ​രാ​തി

text_fields
bookmark_border
ആ​ദി​വാ​സി ശ്മ​ശാ​ന​ഭൂ​മി കൈ​യേ​റി​യ​താ​യി പ​രാ​തി
cancel
camera_alt

ആ​ദി​വാ​സി ശ്മ​ശാ​ന​ഭൂ​മി​യും സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ തോ​ട്ട​വും

വെ​ള്ള​മു​ണ്ട: ആ​ദി​വാ​സി ശ്മ​ശാ​ന​ഭൂ​മി കൈ​യേ​റി​യ​താ​യി പ​രാ​തി. വെ​ള്ള​മു​ണ്ട ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ 19ാം വാ​ർ​ഡി​ൽ വെ​ളി​യാം​കു​ന്ന് പ​ണി​യ കോ​ള​നി​ക്കാ​രു​ടെ ശ്മ​ശാ​ന ഭൂ​മി​യാ​ണ് സ്വ​കാ​ര്യ വ്യ​ക്തി കൈ​യേ​റി​യ​താ​യി പ​രാ​തി ഉ​യ​ര്‍ന്നി​രി​ക്കു​ന്ന​ത്.

പ​തി​റ്റാ​ണ്ടു​ക​ളാ​യി മൃ​ത​ദേ​ഹം മ​റ​വു​ചെ​യ്ത ഒ​രേ​ക്ക​റോ​ളം ഭൂ​മി​യി​ൽ മു​ക്കാ​ൽ ഭാ​ഗ​വും കൈ​യേ​റി​യ​താ​യി ആ​ദി​വാ​സി​ക​ൾ പ​റ​യു​ന്നു. 30 സെൻറ് സ്ഥ​ലം മാ​ത്ര​മാ​ണ് ശ്മ​ശാ​ന​ഭൂ​മി​യാ​യി അ​വ​ശേ​ഷി​ക്കു​ന്ന​ത​ത്രെ.

ശ്മ​ശാ​ന​ത്തി​ന് സ​മീ​പം സ്വ​കാ​ര്യ ഭൂ​മാ​ഫി​യ റി​സോ​ർ​ട്ട് നി​ർ​മി​ക്കു​ന്ന​തി​നാ​യി അ​ന​ധി​കൃ​ത​മാ​യി കു​ന്നി​ടി​ച്ച് നി​ര​ത്തി​യ​താ​യും പ​രാ​തി​യി​ൽ പ​റ​യു​ന്നു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ല ക​ല​ക്ട​ർ, സ​ബ് ക​ല​ക്ട​ർ, ജി​ല്ല ഐ.​ടി.​ഡി.​പി ഓ​ഫി​സ​ർ എ​ന്നി​വ​ർ​ക്ക് ആ​ദി​വാ​സി​ക​ൾ ക​ഴി​ഞ്ഞ ദി​വ​സം പ​രാ​തി ന​ല്‍കി.

പ​തി​റ്റാ​ണ്ടു​ക​ളാ​യി കോ​ള​നി​വാ​സി​ക​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന ശ്മ​ശാ​ന​ഭൂ​മി​യാ​ണി​ത്. ശ്മ​ശാ​ന​ഭൂ​മി​യു​ടെ ന​ല്ലൊ​രു ഭാ​ഗ​വും കൈ​യേ​റി​യ​താ​യി പ​രാ​തി​യി​ൽ പ​റ​യു​ന്നു. ശ്മ​ശാ​ന ഭൂ​മി അ​ള​ന്ന് കൈ​യേ​റ്റ​ങ്ങ​ള്‍ തി​രി​ച്ചു​പി​ടി​ച്ച് സം​ര​ക്ഷ​ണ മ​തി​ല്‍ കെ​ട്ട​ണ​മെ​ന്നാ​ണ് ഇ​വ​രു​ടെ ആ​വ​ശ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:encroachmenttribal cemetery land
Next Story