അങ്കത്തട്ടിൽ ക്ലാസ്മേറ്റ്സ്
text_fieldsവെള്ളമുണ്ട എട്ടേ നാൽ വാർഡിൽ മത്സരിക്കുന്ന ജംഷീർ, ഇസ്മായിൽ, ഭാസ്കരൻ എന്നിവർ
വെള്ളമുണ്ട: നാമനിർദേശ പത്രിക നൽകി ഹിയറിങ്ങിന് ചെന്നതായിരുന്നു ആ മൂന്ന് സ്ഥാനാർഥികളും. ഹിയറിങ്ങിനിടെയാണ് ഒരു വലിയ സത്യം അവരറിയുന്നത്. പണ്ട് കൂടെ പഠിച്ചവരാണെന്ന്.. വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ എട്ടേ നാൽ വാർഡിലാണ് ക്ലാസ്മേറ്റുകൾ തമ്മിൽ മത്സരം.
ഇടതുപക്ഷ സ്വതന്ത്രൻ ജംഷീർ കുനിങ്ങരത്തും യു.ഡി.എഫ് സ്ഥാനാർഥി കാരക്കണ്ടി ഇസ്മായിലും ബി.ജെ.പി സ്ഥാനാർഥി ഭാസ്കരനുമാണ് എട്ടേ നാൽ വാർഡിൽ മത്സരിക്കുന്നത്.
മൂന്നുപേരും ഒരേ ക്ലാസിൽ പഠിച്ചിറങ്ങിയവർ. വെള്ളമുണ്ട എ.യു.പി സ്കൂളിൽ 5,6,7 ക്ലാസുകളിലാണ് ഇവർ ഒരുമിച്ച് പഠിച്ചത്. ജംഷീർ ഗൾഫിലേക്കും ഇസ്മായിൽ ബിസിനസിലേക്കും തിരിഞ്ഞു. ഭാസ്കരൻ നല്ല കൃഷിക്കാരനുമായി.
മത്സരം കഴിഞ്ഞ് ആര് ജയിച്ചാലും മറ്റു രണ്ടു പേരും ആഘോഷിക്കും. മൂന്നു സ്ഥാനാർഥികളും കൂടെ നിന്ന് ഫോട്ടോയെടുത്താണ് പിരിഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

