Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightVellamundachevron_rightക​നാ​ൽ പ്ര​വൃ​ത്തി;...

ക​നാ​ൽ പ്ര​വൃ​ത്തി; ച​ളി​ക്കു​ള​മാ​യി ബാ​ണാ​സു​ര​സാ​ഗ​ർ ഡാം ​റോ​ഡ്

text_fields
bookmark_border
dam road
cancel
camera_alt

ച​ളി​ക്കു​ള​മാ​യ ബാ​ണാ​സു​ര​സാ​ഗ​ർ ഡാം ​റോ​ഡ്

വെ​ള്ള​മു​ണ്ട: ബാ​ണാ​സു​ര ജ​ല​സേ​ച​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ന​ട​ക്കു​ന്ന ക​നാ​ൽ പ്ര​വൃ​ത്തി​ക്ക് ഫി​ല്ല​ർ നി​ർ​മി​ക്കു​ന്ന​തി​ന് പൈ​ലി​ങ് ന​ട​ത്തി​യ മ​ണ്ണ് നി​റ​ഞ്ഞ് ഡാം ​റോ​ഡ് ച​ളി​ക്കു​ള​മാ​യി. അ​ഞ്ചു മീ​റ്റ​റോ​ള​മാ​ണ് കു​ഴി​ച്ചു താ​ഴ്ത്തി​യ​ത്. ച​ളി നി​റ​ഞ്ഞ റോ​ഡി​ലു​ടെ ക​ട​ന്നു പോ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്കും നാ​ട്ടു​കാ​ർ​ക്കും ദു​രി​ത​മാ​യി. റോ​ഡ് കു​ഴി​ച്ചു മാ​സ​ങ്ങ​ളാ​യി​ട്ടും ഇ​വി​ടെ ഫി​ല്ല​ർ വ​ർ​ക്ക് ന​ട​ത്തി റോ​ഡ് പ​ഴ​യ സ്ഥി​തി​യി​ലാ​ക്കാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​യി​ട്ടി​ല്ല.

മ​ഴ തു​ട​ങ്ങി​യ​തോ​ടെ​യാ​ണ് റോ​ഡ് ച​ളി​ക്കു​ള​മാ​യ​ത്. ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ ച​ളി​യി​ൽ വീ​ണ് യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ന്ന​ത് പ​തി​വാ​യി. ബാ​ണാ​സു​ര​സാ​ഗ​ർ ഡാ​മി​ലേ​ക്ക് ദി​നേ​ന ക​ട​ന്നു​പോ​കു​ന്ന നൂ​റു​ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ൾ ഇ​തോ​ടെ പ്ര​യാ​സ​പ്പെ​ടു​ക​യാ​ണ്. പ്ര​വൃ​ത്തി​ക്കാ​യി പ​രി​സ​ര​ത്ത് താ​മ​സി​ക്കു​ന്ന വീ​ട്ടു​കാ​രു​ടെ വ​ഴി ഇ​ടി​ച്ചു നി​ര​ത്തി​യ​ത് മൂ​ലം വീ​ട്ടി​ൽ നി​ന്ന് പു​റ​ത്തു​പോ​കാ​നും ക​ഴി​യാ​ത്ത അ​വ​സ്ഥ​യു​ണ്ട്.

റോ​ഡ് കു​ഴി​ച്ച​പ്പോ​ൾ ഉ​ട​ന​ടി പ​രി​ഹ​രി​ക്കു​മെ​ന്ന് ക​രാ​റു​കാ​ര​ൻ ഉ​റ​പ്പു ന​ൽ​കി​യി​രു​ന്നു. മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും ഇ​ത് പ​രി​ഹ​രി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ഒ​രു ന​ട​പ​ടി​യും അ​ധി​കൃ​ത​ർ കൈ​ക്കൊ​ണ്ടി​ല്ലെ​ന്ന് മു​സ്‍ലിം ലീ​ഗ് ജി​ല്ല സെ​ക്ര​ട്ട​റി കെ. ​ഹാ​രി​സ് പ​റ​ഞ്ഞു. നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്ന് എ​ക്സി​ക്യൂ​ട്ടി​വ് എ​ൻ​ജി​നീ​യ​ർ സ്ഥ​ല​ത്തെ​ത്തു​ക​യും ര​ണ്ടു ദി​വ​സ​ത്തി​നു​ള്ളി​ൽ ത​ന്നെ പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​രം കാ​ണാ​മെ​ന്ന് ഉ​റ​പ്പുന​ൽ​കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:constructioncanalroadMuddy
News Summary - Canal-construction works- Banasurasagar Dam Road with mud pit
Next Story