Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightVellamundachevron_rightബാ​ണാ​സു​ര സാ​ഗ​റി​ലെ...

ബാ​ണാ​സു​ര സാ​ഗ​റി​ലെ കെ​ട്ടി​ട​ങ്ങ​ൾ കാ​ടു​ക​യ​റി ന​ശി​ക്കു​ന്നു

text_fields
bookmark_border
ബാ​ണാ​സു​ര സാ​ഗ​റി​ലെ കെ​ട്ടി​ട​ങ്ങ​ൾ കാ​ടു​ക​യ​റി ന​ശി​ക്കു​ന്നു
cancel
camera_alt

കാടുകയറിയ ബാ​ണാ​സു​ര സാ​ഗ​റി​ലെ കെ​ട്ടി​ട​ങ്ങ​ൾ

വെ​ള്ള​മു​ണ്ട: ജി​ല്ല​യി​ൽ വി​നോ​ദ സ​ഞ്ചാ​രി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ച്ച​തി​ന്റെ നേ​ട്ടം സ്വ​കാ​ര്യ റി​സോ​ർ​ട്ടു​ക​ൾ കൊ​യ്യു​മ്പോ​ൾ ബാ​ണാ​സു​ര സാ​ഗ​റി​ലെ കെ​ട്ടി​ട​ങ്ങ​ൾ ആ​ർ​ക്കും ഉ​പ​കാ​ര​മി​ല്ലാ​തെ ന​ശി​ക്കു​ന്നു. ഡാ​മി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി ല​ക്ഷ​ങ്ങ​ൾ മു​ട​ക്കി നി​ർ​മി​ച്ച കെ​ട്ടി​ട​ങ്ങ​ളാ​ണ് ആ​ർ​ക്കും ഉ​പ​കാ​ര​മി​ല്ലാ​തെ ന​ശി​ക്കു​ന്ന​ത്. ബാ​ണാ​സു​ര സാ​ഗ​ർ ഡാ​മി​ന​ക​ത്ത് വി​വി​ധ കാ​ല​ങ്ങ​ളി​ലാ​യി നി​ർ​മി​ച്ച കെ​ട്ടി​ട​ങ്ങ​ൾ പൂ​ർ​ണ​മാ​യും ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ന് പ​തി​റ്റാ​ണ്ടു​ക​ളു​ടെ പ​ഴ​ക്ക​മു​ണ്ടെ​ങ്കി​ലും ന​ട​പ​ടി ഉ​ണ്ടാ​യി​ട്ടി​ല്ല. സ​മീ​പ​ത്തെ വ​ലു​തും ചെ​റു​തു​മാ​യ നൂ​റു​ക​ണ​ക്കി​ന് സ്വ​കാ​ര്യ റി​സോ​ർ​ട്ട് ഉ​ട​മ​ക​ൾ ടൂ​റി​സം രം​ഗ​ത്തെ സാ​ധ്യ​ത​ക​ൾ ഉ​പ​കാ​ര​പ്പെ​ടു​ത്തി നേ​ട്ടം കൊ​യ്യു​മ്പോ​ഴാ​ണ് എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളോ​ടും​കൂ​ടി നി​ർ​മി​ച്ച സ​ർ​ക്കാ​ർ കെ​ട്ടി​ട​ങ്ങ​ൾ കാ​ടു​ക​യ​റി ന​ശി​ക്കു​ന്ന​ത്.

ഡാ​മി​ന​ക​ത്തും പു​റ​ത്തു​മാ​യി നി​ര​വ​ധി കെ​ട്ടി​ട​ങ്ങ​ൾ കാ​ല​ങ്ങ​ളാ​യി ഉ​പ​യോ​ഗി​ക്കാ​തെ കി​ട​ക്കു​ന്നു​ണ്ട്. പ്ര​വേ​ശ​ന ക​വാ​ട​ത്തി​ന​രി​കി​ൽ ക​ല്ലു​കൊ​ണ്ട് നി​ർ​മി​ച്ച കെ​ട്ടി​ട​ങ്ങ​ളി​ൽ ഒ​ന്നോ ര​ണ്ടോ കെ​ട്ടി​ട​ങ്ങ​ൾ മാ​ത്ര​മാ​ണ് പേ​രി​നെ​ങ്കി​ലും ഉ​പ​യോ​ഗി​ക്കു​ന്ന​ത്. അ​വ​ധി ദി​വ​സ​ങ്ങ​ളി​ൽ പ​ല​പ്പോ​ഴും 25,000ത്തി​ല​ധി​കം വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ എ​ത്തു​ന്ന ഇ​വി​ടെ താ​മ​സ, വി​ശ്ര​മ​കേ​ന്ദ്ര​ങ്ങ​ൾ തേ​ടി സ​ഞ്ചാ​രി​ക​ൾ അ​ല​യു​ക​യാ​ണ്.

അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ കാ​ര​ണ​മാ​ണ് സ​ർ​ക്കാ​ർ കെ​ട്ടി​ട​ങ്ങ​ൾ അ​നാ​ഥ​മാ​യി​ക്കി​ട​ക്കു​ന്ന​ത്. ഡാ​മി​ന​ക​ത്തെ ഐ.​ബി കെ​ട്ടി​ട​മ​ട​ക്കം നി​ല​വി​ൽ സ​ഞ്ചാ​രി​ക​ൾ​ക്ക് പൂ​ർ​ണ​മാ​യി ന​ൽ​കു​ന്നി​ല്ല. കെ​ട്ടി​ട​ങ്ങ​ൾ ഒ​ഴി​ച്ചി​ടു​ന്ന​തി​ലൂ​ടെ കോ​ടി​ക​ളു​ടെ വ​രു​മാ​ന​മാ​ണ് ന​ഷ്ട​മാ​വു​ന്ന​ത്. നി​സ്സാ​ര കാ​ര​ണ​ങ്ങ​ൾ നി​ര​ത്തി​യാ​ണ് കെ​ട്ടി​ട​ങ്ങ​ൾ കാ​ല​ങ്ങ​ളാ​യി ഒ​ഴി​ച്ചി​ടു​ന്ന​ത്. വ്യാ​പ​ക പ്ര​തി​ഷേ​ധ​മു​യ​ർ​ന്ന​തി​നെ തു​ട​ർ​ന്ന് അ​ധി​കൃ​ത​ർ ഇ​ട​പെ​ട്ട് കെ​ട്ടി​ട​ങ്ങ​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​നു​ള്ള ന​ട​പ​ടി​ക​ൾ മു​മ്പ് സ്വീ​ക​രി​ച്ചി​രു​ന്നെ​ങ്കി​ലും തു​ട​ർ​ന​ട​പ​ടി​യു​ണ്ടാ​യി​ല്ല

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:banasura sagarvellamundaForest encroachmentWayanad
News Summary - Buildings in Banasura Sagar are being destroyed by forest encroachment
Next Story