യുവതിയെ വീട്ടില്‍ കയറി ആക്രമിച്ചു
text_fieldsവെള്ളമുണ്ട: യുവാവ് വീട്ടില്‍ കയറി യുവതിയെ ആക്രമിച്ചു. വെള്ളമുണ്ട എട്ടേനാലില്‍ വാടകവീട്ടില്‍ താമസിക്കുന്ന പാറക്ക റിയാസിെൻറ ഭാര്യ ജുസ്റയാണ് തിങ്കളാഴ്ച ഉച്ചയോടെ ആക്രമിക്കപ്പെട്ടത്. മൂന്നുദിവസം മുമ്പ് യുവാവ് വീട്ടിലെത്തി ഭര്‍ത്താവിെൻറ ഫോൺ നമ്പര്‍ ആവശ്യപ്പെട്ടിരുന്നു. നമ്പര്‍ നല്‍കുകയും ചെയ്തു.
ഇന്നലെ രാവിലെ 11 മണിയോടെ വീണ്ടും വീട്ടിലെത്തിയ യുവാവ് യുവതിയോട് ഭര്‍ത്താവിനെ ഒളിപ്പിച്ചുവെച്ചിരിക്കുകയാണോ എന്ന് ചോദിക്കുകയും അടച്ചിട്ട വാതിലിന് ചവിട്ടുകയും ചെയ്തത്രെ. പിന്നീട് തിരിച്ചുപോയ ഇയാള്‍ ഉച്ചക്ക് ഒരുമണിയോടെ വീണ്ടുമെത്തി മുറിയിലേക്ക് അതിക്രമിച്ചുകയറി യുവതിയുടെ കൈകാലുകള്‍ കെട്ടിയിട്ടതായി പറയുന്നു.
ബോധം നഷ്ടപ്പെട്ട യുവതിയെ പിന്നീട് നാട്ടുകാർ പൊരുന്നന്നൂര്‍ ആശുപത്രിയിലെത്തിച്ചു. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ വെള്ളമുണ്ട പൊലീസ് കേസെടുത്തു. സംഭവത്തിനു പിന്നിലെ കാരണം വ്യക്തമല്ല.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

