മത്സരത്തിനൊടുവിൽ ഒരു സെൽഫി
text_fieldsവാരാമ്പറ്റയിലെ സ്ഥാനാർഥികളും പ്രവർത്തകരും ഒരുമിച്ചിരുന്ന് എടുത്ത ഫോട്ടോ
വെള്ളമുണ്ട: വാശിയേറിയ പോരാട്ടത്തിനൊടുവിൽ പാർട്ടി മാറ്റിവെച്ച് സ്ഥാനാർഥികളും പ്രവർത്തകരും ചേർന്നുനിന്നൊരു ഫോട്ടോ എടുത്ത് പിരിഞ്ഞു. വെള്ളമുണ്ട പഞ്ചായത്ത് 19ാം വാർഡ് വാരാമ്പറ്റയിലാണ് വേറിട്ട മാതൃക. തെരഞ്ഞെടുപ്പ് സമയം അവസാനിച്ചപ്പോൾ സ്ഥാനാർഥികളായ പി.എ. അസീസ് (എൽ.ഡി.എഫ്), ടി.കെ. മമ്മൂട്ടി (യു.ഡി.എഫ്), ഹരീന്ദ്രൻ (ബി.ജെ.പി) എന്നിവരും പ്രവർത്തകരും ചേർന്ന് ഫോട്ടോ എടുത്താണ് പിരിഞ്ഞത്.
തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതുമുതൽ വാശിയേറിയ പ്രചാരണത്തിലായിരുന്നു മുന്നണികൾ. പോളിങ് കഴിഞ്ഞതോടെ വാശി മാറ്റിവെച്ച് പഴയ സൗഹൃദത്തിലേക്കുള്ള ക്ലിക്കായി.