മുതുമല കടുവ സങ്കേതത്തിൽ വാഹനസവാരി തുടങ്ങി
text_fieldsമുതുമല കടുവ സങ്കേതം വിനോദ സഞ്ചാരികൾക്ക് തുറന്നതോടെ വാഹനസവാരി ആരംഭിച്ചപ്പോൾ
ഗൂഡല്ലൂർ: മുതുമല കടുവസങ്കേതത്തിൽ വെള്ളിയാഴ്ച മുതൽ വാഹനസവാരി ആരംഭിച്ചു.കഴിഞ്ഞ നാലു മാസമായി അടച്ചിട്ട സങ്കേതം വെള്ളിയാഴ്ച മുതൽ വിനോദ സഞ്ചാരികൾക്കായി തുറന്നു കൊടുക്കുകയായിരുന്നു. കോവിഡ് മാനദണ്ഡം പാലിച്ചാണ് സഞ്ചാരികളെ വന സഞ്ചാരത്തിനായി കൊണ്ടുപോയത്.
തുടക്ക ദിവസമായതിനാൽ സഞ്ചാരികളുടെ വരവ് കുറവായിരുന്നു. ക്യാമ്പ് സന്ദർശനത്തിനും നിയന്ത്രണമുണ്ട്. അതുപോലെ 50 ശതമാനം യാത്രക്കാരെ മാത്രമേ വാഹനത്തിൽ കയറ്റുക.തിങ്കളാഴ്ച മുതൽ ആന സവാരിയും ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.
രാവിലെ 6.30 മുതൽ 10 വരെയും ഉച്ചക്ക് രണ്ടു മുതൽ അഞ്ചുവരെയും വാഹനസവാരി ഉണ്ടായിരിക്കും.ക്യാമ്പ് സന്ദർശനം രാവിലെ എട്ടു മുതൽ ഒമ്പതു വരെയും വൈകീട്ട് 5.30 മുതൽ ആറു വരെയും അനുവദിക്കും.

