Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightനീലഗിരിയിലെ വാഹന...

നീലഗിരിയിലെ വാഹന നിയന്ത്രണം: പഠനം അവസാന ഘട്ടത്തിൽ

text_fields
bookmark_border
നീലഗിരിയിലെ വാഹന നിയന്ത്രണം:  പഠനം അവസാന ഘട്ടത്തിൽ
cancel

ഗൂ​ഡ​ല്ലൂ​ർ: മ​റ്റു ന​ഗ​ര​ങ്ങ​ളി​ൽ​നി​ന്ന് നീ​ല​ഗി​രി​യി​ലേ​ക്ക് എ​ത്ര വാ​ഹ​ന​ങ്ങ​ൾ ക​ട​ത്തി​വി​ടാം എ​ന്ന​തി​നെ​ക്കു​റി​ച്ച് ബം​ഗ​ളൂ​രു ഐ.​ഐ.​എം ന​ട​ത്തു​ന്ന പ​ഠ​നം അ​വ​സാ​ന ഘ​ട്ട​ത്തി​ൽ. സു​ഖ​ക​ര​മാ​യ കാ​ലാ​വ​സ്ഥ ആ​സ്വ​ദി​ക്കാ​ൻ എ​ല്ലാ വ​ർ​ഷ​വും ല​ക്ഷ​ക്ക​ണ​ക്കി​ന് വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ നീ​ല​ഗി​രി ജി​ല്ല സ​ന്ദ​ർ​ശി​ക്കു​ന്നു​ണ്ട്. പ്ര​ത്യേ​കി​ച്ച് വേ​ന​ൽ​ക്കാ​ല​ത്ത്. ഏ​പ്രി​ൽ, മേ​യ് മാ​സ​ങ്ങ​ളി​ൽ ഊ​ട്ടി സ​ന്ദ​ർ​ശി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം കു​ത്ത​നെ വ​ർ​ധി​ക്കാ​റു​ണ്ട്.

ഊ​ട്ടി​യി​ലേ​ക്ക് ദി​വ​സ​വും 20,000 വാ​ഹ​ന​ങ്ങ​ൾ വ​രു​ന്നു​ണ്ടെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളാ​യ ഊ​ട്ടി, കൊ​ടൈ​ക്ക​നാ​ൽ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് എ​ത്ര വാ​ഹ​ന​ങ്ങ​ൾ​ക്ക് അ​നു​മ​തി ന​ൽ​കാ​മെ​ന്ന​ത് സം​ബ​ന്ധി​ച്ച് ചെ​ന്നൈ ഐ.​ഐ.​ടി​യും ബം​ഗ​ളൂ​രു ഐ.​ഐ.​എ​മ്മും പ​ഠ​നം ന​ട​ത്തു​മെ​ന്ന് സ​ർ​ക്കാ​ർ 2024 ഏ​പ്രി​ലി​ൽ മ​ദ്രാ​സ് ഹൈ​ക്കോ​ട​തി​യെ അ​റി​യി​ച്ചി​രു​ന്നു. പ്ര​കൃ​തി ജൈ​വ​വൈ​വി​ധ്യ​വും പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​വും ഉ​റ​പ്പാ​ക്കു​ന്ന​തി​ന് നീ​ല​ഗി​രി, കൊ​ടൈ​ക്ക​നാ​ൽ പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് വാ​ഹ​ന​ങ്ങ​ൾ പ്ര​വേ​ശി​ക്കു​ന്ന​ത് നി​യ​ന്ത്രി​ക്ക​ണ​മെ​ന്ന കേ​സി​ൽ വാ​ദം കേ​ൾ​ക്കു​ന്ന​തി​നി​ടെ​യാ​ണ് സ​ർ​ക്കാ​ർ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

അ​ന്വേ​ഷ​ണം ന​ട​ത്തി റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കു​ന്ന​തു​വ​രെ ഊ​ട്ടി, കൊ​ടൈ​ക്ക​നാ​ലി​ലേ​ക്ക് ഇ-​പാ​സ് സം​വി​ധാ​നം ന​ട​പ്പി​ലാ​ക്കാ​ൻ മ​ദ്രാ​സ് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ടു. പ്ര​ദേ​ശ​വാ​സി​ക​ളു​ടെ വാ​ഹ​ന​ങ്ങ​ളെ ഇ-​പാ​സി​ൽ ഉ​ൾ​പ്പെ​ടു​ത്ത​രു​തെ​ന്നും ഉ​ത്ത​ര​വി​ൽ നി​ർ​ദേ​ശി​ച്ചു.​നീ​ല​ഗി​രി​യി​ലേ​ക്ക് പ്ര​വൃ​ത്തി​ദി​വ​സ​ങ്ങ​ളി​ൽ 6000 വാ​ഹ​ന​ങ്ങ​ളും വാ​രാ​ന്ത്യ​ങ്ങ​ളി​ൽ 8000 വാ​ഹ​ന​ങ്ങ​ളും മാ​ത്ര​മേ ക​ട​ത്തി​വി​ടാ​വൂ​വെ​ന്ന് കോ​ട​തി ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു. ഇ​തേ​തു​ട​ർ​ന്ന് ക​ഴി​ഞ്ഞ വ​ർ​ഷം മു​ത​ലാ​ണ് നീ​ല​ഗി​രി​യി​ൽ ഇ-​പാ​സ് സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vehiclesNilgirisfinal stages
News Summary - Vehicle control in Nilgiris: Study in final stages
Next Story