Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightഅവധിക്കാലം തീരുന്നു,...

അവധിക്കാലം തീരുന്നു, കുറുവാ ദ്വീപിലേക്ക് സന്ദർശക പ്രവാഹം

text_fields
bookmark_border
അവധിക്കാലം തീരുന്നു, കുറുവാ ദ്വീപിലേക്ക് സന്ദർശക പ്രവാഹം
cancel
camera_alt

കുറുവ ദ്വീപിൽ ചങ്ങാട സവാരി നടത്തുന്ന സഞ്ചാരികൾ

പുൽപള്ളി: രണ്ടുമാസത്തെ അവധിക്കാലത്തിന്റെ അവസാന നാളുകളിൽ കുറുവാ ദ്വീപിലേക്ക് സന്ദർശക പ്രവാഹം. പ്രകൃതിദത്ത വിനോദസഞ്ചാര കേന്ദ്രത്തിന്റെ സൗന്ദര്യം നുകരാനായി എത്തുന്നവരിൽ ഏറെയും അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ളവർ. അവധിക്കാലം ആരംഭിച്ചതു മുതൽ വയനാട്ടിലെ കുറുവയടക്കമുളള വിനോദ സഞ്ചാരകേന്ദ്രങ്ങളിലേക്ക് സന്ദർശകരുടെ ഒഴുക്കാണ്. കേരളത്തിനു പുറമേ തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽ നിന്നും വയനാട്ടിലേക്ക് സന്ദർശകർ പ്രവഹിക്കുന്നു. കുറുവാ ദ്വീപിൽ ഓൺലൈനിൽ തന്നെ ടിക്കറ്റ് തീരുന്നു. ദൂരെ സ്ഥലങ്ങളിൽ നിന്ന് ഏറെ പ്രതീക്ഷയോടെയെത്തുന്ന പലരും നിരാശരായി മടങ്ങുന്നതും പതിവാണ്.

വനംവകുപ്പിന്റെയും ‍ഡി.ടി.പി.സിയുടെയും കൗണ്ടറുകളിലൂടെയാണ് സന്ദർശകരെത്തുന്നത്. കുറുവാ ദ്വീപിലെ ചങ്ങാട യാത്രയും പച്ചപ്പ് നിറഞ്ഞ വനകാഴ്ചകളും എല്ലാം സന്ദർശകരെ ഏറെ ആകർഷിക്കുന്ന ഘടകങ്ങളാണ്. ദ്വീപിനുള്ളിൽ ഇരിക്കാനുള്ള ബെഞ്ചുകൾ, പാലങ്ങൾ, ഇരിപ്പിടങ്ങൾ എന്നിവ നിർമിച്ചിട്ടുണ്ട്.

നീന്തൽ അഭ്യസിച്ച ജീവനക്കാരെ സഞ്ചാരികളുടെ സുരക്ഷക്ക് 100 മീറ്റർ അകലത്തിൽ വിന്യസിച്ചിട്ടുമുണ്ട്. പുൽപള്ളി-പാക്കം റോഡ് നവീകരിച്ചതോടെ യാത്രയും സുഗമമായി. കൂടുതൽ പേർക്ക് ദ്വീപിൽ കടക്കാനുള്ള സൗകര്യം വേണമെന്നതാണ് സഞ്ചാരികളുടെ ആവശ്യം. പാക്കം-കുറുവ വനസംരക്ഷണ സമിതി അംഗങ്ങളായ 40 പേരാണ് കുറുവയിലെ കാര്യങ്ങൾ നോക്കി നടത്തുന്നത്.

അ​മ്പെ​യ്ത്ത് പ​ഠി​ക്ക​ണോ, കു​റു​വ​യി​ലേ​ക്ക് വ​രൂ

പു​ൽ​പ​ള്ളി: കു​റു​വാ ദ്വീ​പ് കാ​ണാ​ൻ എ​ത്തു​ന്ന​വ​ർ​ക്ക് ഇ​നി അ​മ്പെ​യ്ത്തും പ​ഠി​ക്കാം. പു​ൽ​പ​ള്ളി പാ​ക്കം വ​ഴി എ​ത്തു​ന്ന​വ​ർ​ക്കാ​ണ് അ​മ്പെ​യ്ത്തി​നു​ള്ള സൗ​ക​ര്യം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. പ​ഴ​ശ്ശി​യു​ടെ പി​ൻ​മു​റ​ക്കാ​രാ​ണ് അ​മ്പെ​യ്ത്തി​നു​ള്ള സൗ​ക​ര്യം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ഇ​വി​ടു​ത്തെ ക​ർ​ഷ​ക​ർ ത​ന്നെ​യാ​ണ് ഇ​വ​ർ. പ​ഴ​യ​കാ​ല​ത്ത് വ​ന​ത്തി​ൽ വേ​ട്ട​യാ​ടാ​ൻ ഉ​ള്ള സൗ​ക​ര്യം ഇ​വ​ർ​ക്ക് ന​ൽ​കി​യി​രു​ന്നു. വ​ന​നി​യ​മ​ങ്ങ​ൾ ക​ർ​ശ​ന​മാ​ക്കി​യ​തോ​ടെ ഇ​തി​നു​ള്ള അ​വ​സ​രം അ​വ​ർ​ക്ക് ഇ​ല്ലാ​താ​യി. മി​ക്ക കു​റു​മ വീ​ടു​ക​ളി​ലും പ​ഴ​യ​കാ​ല​ത്തെ അ​മ്പും വി​ല്ലു​മെ​ല്ലാം സൂ​ക്ഷി​ച്ചു​വെ​ച്ചി​ട്ടു​മു​ണ്ട്.

കു​റു​വാ ദ്വീ​പ് കാ​ണാ​നെ​ത്തു​ന്ന മ​റു​നാ​ടു​ക​ളി​ൽ നി​ന്നു​ള്ള​വ​ർ​ക്ക് ഈ ​അ​മ്പും വി​ല്ലും എ​ല്ലാം ഒ​രു വേ​റി​ട്ട കാ​ഴ്ച​യാ​ണ്. ഇ​വ​ർ​ക്ക് ഇ​ത് മ​ന​സ്സി​ലാ​ക്കി കൊ​ടു​ക്കു​ക​യാ​ണ് ഇ​വി​ടെ​യു​ള്ള​വ​ർ. അ​ഞ്ചു​ത​വ​ണ അ​മ്പ് തൊ​ടു​ക്കാ​ൻ 30 രൂ​പ​യാ​ണ് ഫീ​സ് ഈ​ടാ​ക്കു​ന്ന​ത്. കൃ​ത്യ​മാ​യി ഉ​ന്ന​ത്തി​ൽ പ​തി​ഞ്ഞാ​ൽ ചെ​റി​യൊ​രു സ​മ്മാ​ന​വും ന​ൽ​കാ​റു​ണ്ട്. സി​നി​മ​ക​ളി​ലും മ​റ്റും മാ​ത്രം ക​ണ്ടി​ട്ടു​ള്ള അ​മ്പും വി​ല്ലു​മെ​ല്ലാം പ​രി​ച​യ​പ്പെ​ടാ​നു​ള്ള അ​വ​സ​രം കൂ​ടി​യാ​ണ് സ​ന്ദ​ർ​ശ​ക​ർ​ക്ക് ല​ഭി​ക്കു​ന്ന​ത്. മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് ഇ​തി​ന് ല​ഭി​ക്കു​ന്ന​ത് എ​ന്ന് ഇ​വി​ടെ​യു​ള്ള​വ​ർ പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Local NewsWayanad NewsKurua Dweep
News Summary - Vacation ends, influx of visitors to Kurua Island
Next Story