പുതുക്കിയ വോട്ടർ പട്ടിക പുറത്തിറക്കി; ജില്ലയിൽ 5,70,632 വോട്ടർമാർ
text_fieldsപുതുക്കിയ വോട്ടർപട്ടിക ഊട്ടി കലക്ടറേറ്റിൽ ജില്ല കലക്ടർ എം. അരുണ, ആർ. ഗണേഷ് എം.എൽ.എക്ക് നൽകി പ്രകാശനം നിർവഹിക്കുന്നു
ഊട്ടി: നീലഗിരി ജില്ലയിലെ ഊട്ടി, കുന്നൂർ, ഗൂഡല്ലൂർ എന്നീ മൂന്ന് നിയമസഭ നിയോജക മണ്ഡലത്തിൽ ഉൾപ്പെട്ട വോട്ടർമാരുടെ പുതുക്കിയ വോട്ടർ പട്ടിക ജില്ല കലക്ടർ എം. അരുണ അംഗീകരിക്കപ്പെട്ട രാഷ്ട്രീയ പാർട്ടി നേതാക്കളുടെ സാന്നിധ്യത്തിൽ പ്രകാശനം ചെയ്തു. 2,74,005 പുരുഷന്മാരും 2,96,610 സ്ത്രീകളും 17 മൂന്നാം ലിംഗക്കാരുമടക്കം 5,70,632 വോട്ടർമാരാണ് പുതുക്കിയ പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്.
കഴിഞ്ഞ 2023 ജനുവരി ഒന്നിന് പുറത്തിറക്കിയ പട്ടിക പ്രകാരം 9,875 പേർ കുറവാണ് വെള്ളിയാഴ്ച പുറത്തിറക്കിയ പട്ടികയിലുള്ളത്. 2024 ജനുവരി ഒന്നിന് 18 വയസ്സ് പൂർത്തിയാകുന്നവർക്ക് വോട്ടർപട്ടികയിൽ പേര് ഉൾപ്പെടുത്താനുള്ള അപേക്ഷ നൽകുകയും മറ്റു തിരുത്തലുകളും പേരു ചേർക്കൽ വിലാസം മാറ്റലും അടക്കമുള്ള അപേക്ഷ ഒക്ടോബർ 27 മുതൽ 2023 ഡിസംബർ ഒമ്പതു വരെ നൽകാമെന്നും കലക്ടർ അറിയിച്ചു. നവംബർ 4,5,18,19 എന്നീ തീയതികളിൽ അതത് പോളിങ് ബൂത്തുകളിൽ പ്രത്യേക ക്യാമ്പ് നടത്തുന്നതായും കലക്ടർ അറിയിച്ചു.
രണ്ടു പാസ്പോർട്ട് സൈസ് ഫോട്ടോ, വയസ്സ്, വിലാസം തെളിയിക്കുന്ന രേഖകൾ, ആധാർ കാർഡ്, മൊബൈൽ നമ്പർ എന്നിവയുമായി ചെന്ന് അപേക്ഷ സമർപ്പിക്കാമെന്നും കലക്ടർ അറിയിച്ചു. ഊട്ടി, കുന്നൂർ, ഗൂഡല്ലൂർ, ആർ.ഡി.ഒമാരും ഊട്ടി എംഎൽഎ ഗണേഷ് അടക്കമുള്ള വിവിധ രാഷ്ട്രീയ പാർട്ടി പ്രവർത്തകരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

