Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightപാതയോരങ്ങളിലെ...

പാതയോരങ്ങളിലെ ഉപയോഗശൂന്യമായ വാഹനങ്ങൾ നീക്കം ചെയ്യണം

text_fields
bookmark_border
പാതയോരങ്ങളിലെ ഉപയോഗശൂന്യമായ വാഹനങ്ങൾ നീക്കം ചെയ്യണം
cancel
camera_alt

പാതയോരങ്ങളിൽ ഉപയോഗശൂന്യമായ ഉപേക്ഷിച്ച വാഹനങ്ങളിൽ നോട്ടീസ് പതിക്കുന്ന ഗൂഡല്ലൂർ ട്രാഫിക് പൊലീസ്

ഗൂഡല്ലൂർ: പാതയോരങ്ങളിൽ ഉപയോഗശൂന്യമായി ഉപേക്ഷിച്ച വാഹനങ്ങൾ ഉടമസ്ഥർ ഫെബ്രുവരി 25നുള്ളിൽ ഒഴിവാക്കണമെന്ന് ഗൂഡല്ലൂർ ട്രാഫിക് പൊലീസ് വാഹനങ്ങൾക്ക് മീതെ നോട്ടീസ് പതിച്ച് മുന്നറിയിപ്പ് നൽകി. പ്രധാന പാതയോരങ്ങളിലും വർഷോപ്പുകൾക്ക് മുന്നിലും ഗതാഗത തടസ്സത്തിന് കാരണമാകുന്നവിധം പഴയ ഉപയോഗശൂന്യമായ വാഹനങ്ങൾ നിർത്തിയിട്ടിരിക്കുന്നത് ഒഴിവാക്കണമെന്ന് പൊലീസ് അറിയിച്ചു.

രണ്ടു ദിവസത്തിനുള്ളിൽ വാഹനം മാറ്റിയില്ലെങ്കിൽ പൊക്കിക്കൊണ്ടുപോകുമെന്ന് വാഹനത്തിനു മുകളിൽ ഒട്ടിച്ച നോട്ടീസിലൂടെ മുന്നറിയിപ്പ് നൽകി. ഗൂഡല്ലൂർ നഗരത്തിലെ കോഴിക്കോട് റോഡ്, മൈസൂർ റോഡ് ദേവർഷോല റോഡ് ഉൾപ്പെടെയുള്ള റോഡുകളുടെ പാതയോരങ്ങളിൽ നിർത്തിയ വാഹനങ്ങളിലാണ് നോട്ടീസ് പതിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Unused vehiclesWayanad
News Summary - Unusable vehicles on the roadside should be removed
Next Story