ഡോക്ടറാകും മുമ്പ് മന്ത്രിയെ കാണാന്‍ ഉണ്ണിയെത്തി
text_fieldsആരോഗ്യ മന്ത്രി വീണാ ജോര്‍ജിനെ കാണാന്‍ ഉണ്ണിയെത്തിയപ്പോൾ
തിരുവനന്തപുരം: ആരോഗ്യ മന്ത്രി വീണാ ജോര്‍ജിനെ കാണാന്‍ വയനാട് അപ്പപ്പാറ നാഗമന കോളനിയിലെ ഉണ്ണിയെത്തി. എറണാകുളം മെഡിക്കല്‍ കോളജിലെ എം.ബി.ബി.എസ് വിദ്യാർഥിയാണ് ഉണ്ണി. അഖിലേന്ത്യ പ്രവേശന പരീക്ഷയില്‍ പട്ടികവര്‍ഗ വിഭാഗത്തില്‍നിന്ന് ഒമ്പതാം റാങ്ക് നേടിയാണ് ഉണ്ണി മെഡിക്കൽ പഠനത്തിനു ചേർന്നത്.
നാഗമനയിലെ ആദ്യ ഡോക്ടറാകാന്‍ തയാറെടുക്കുന്നതിനിടെയാണ് മന്ത്രിയെ കാണാന്‍ ഉണ്ണി തിരുവനന്തപുരത്തെത്തിയത്. ലോക്കല്‍ ഗാര്‍ഡിയനായ ഔസേപ്പച്ചനും കൂടെയുണ്ടായിരുന്നു. ജീവിത പ്രതിസന്ധികളോട് പൊരുതിക്കയറിയ ഉണ്ണി ഒരു കലാകാരന് കൂടിയാണ്. ഉണ്ണിയുടെ പ്രയത്നവും സമര്‍പ്പണവും സമൂഹത്തിന് മാതൃകാപരമാണെന്ന് മന്ത്രി പറഞ്ഞു.

