Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സ്‍ഥലം വിൽക്കാനാകുന്നില്ല, ബാങ്ക് ബാധ്യത; ഉ​രു​ളി​ൽ കു​രു​ങ്ങി​യ പൊ​ഴു​ത​ന മേ​ല്‍മു​റി​ക്കാ​ർ ക​ട​ക്കെ​ണി​യി​ല്‍

text_fields
bookmark_border
പ്ര​ദേ​ശം സ​ർ​ക്കാ​ർ റെ​ഡ്സോ​ണി​ലാ​ക്കി​യ​തി​നാ​ൽ ക്ര​യ​വി​ക്ര​യ​മ​ട​ക്കം ന​ട​ക്കു​ന്നി​ല്ല
സ്‍ഥലം വിൽക്കാനാകുന്നില്ല, ബാങ്ക് ബാധ്യത;   ഉ​രു​ളി​ൽ കു​രു​ങ്ങി​യ പൊ​ഴു​ത​ന മേ​ല്‍മു​റി​ക്കാ​ർ ക​ട​ക്കെ​ണി​യി​ല്‍
cancel

ക​ല്‍പ​റ്റ: 2018, 19 വ​ർ​ഷ​ങ്ങ​ളി​ൽ മ​ഴ​ക്കാ​ല​ത്ത് പൊ​ഴു​ത​ന വ​ലി​യ​പാ​റ മേ​ല്‍മു​റി​യി​ലു​ണ്ടാ​യ ഉ​രു​ൾ പൊ​ട്ട​ലി​ലെ ഇ​ര​ക​ൾ ക​ട​ക്കെ​ണി​യി​ൽ. നി​കു​തി​യ​ട​ക്കം അ​ട​ച്ചു​വ​രു​ന്ന സ്വ​ന്തം ഭൂ​മി​യും വീ​ടു​ക​ളും വി​റ്റ് ബാ​ധ്യ​ത തീ​ർ​ക്കാ​മെ​ന്ന് ക​രു​തി​യാ​ൽ അ​തും ക​ഴി​യി​ല്ല. ഈ ​പ്ര​ദേ​ശം സ​ർ​ക്കാ​ർ റെ​ഡ് സോ​ണി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​തി​നാ​ൽ ക്ര​യ​വി​ക്ര​യ​വും ന​ട​ക്കു​ന്നി​ല്ല. ഇ​തോ​ടെ ബാ​ങ്ക് വാ​യ്പ​യ​ട​ക്കം തി​രി​ച്ച​ട​ക്കാ​നാ​കാ​തെ ന​ട്ടം​തി​രി​യു​ക​യാ​ണ് ഇ​വി​ടെ​യു​ള്ള 30ഓ​ളം കു​ടും​ബ​ങ്ങ​ൾ. പ്ര​കൃ​തി​ദു​ര​ന്ത​ങ്ങ​ള്‍ ഉ​ണ്ടാ​കു​ന്ന​തി​നു​മു​മ്പാ​ണ് ഇ​വ​ർ കാ​ര്‍ഷി​കാ​വ​ശ്യ​ത്തി​ന​ട​ക്കം ബാ​ങ്കു​ക​ളി​ല്‍നി​ന്ന് വാ​യ്പ​യെ​ടു​ത്ത​ത്. എ​ന്നാ​ൽ, പ​ലി​ശ​സ​ഹി​തം ബാ​ധ്യ​ത നി​ല​വി​ൽ പ​ല​മ​ട​ങ്ങാ​യി​ട്ടു​ണ്ട്. മെ​ച്ച​പ്പെ​ട്ട വ​രു​മാ​ന​ത്തി​ന്റെ അ​ഭാ​വ​ത്തി​ല്‍ ഒ​രു കു​ടും​ബ​ത്തി​നും വാ​യ്പ കു​ടി​ശ്ശി​ക തീ​ര്‍ക്കാ​ന്‍ ക​ഴി​യു​ന്നി​ല്ല.

വാ​യ്പ​യു​ടെ പ​ലി​ശ​യ​ട​ക്കം കൂ​ടി​വ​രു​ന്ന​തേി​നാ​ൽ കു​ടും​ബ​ങ്ങ​ൾ വ​ൻ​പ്ര​തി​സ​ന്ധി​യി​ലാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ സ​ര്‍ക്കാ​ര്‍ മു​ഴു​വ​ന്‍ കു​ടും​ബ​ങ്ങ​ളു​ടെ​യും ക​ടം ഏ​റ്റെ​ടു​ക്കു​ക​യോ ഭൂ​മി റെ​ഡ് സോ​ണി​ല്‍നി​ന്നു ഒ​ഴി​വാ​ക്കി ക്ര​യ​വി​ക്ര​യാ​വ​കാ​ശം പു​നഃ​സ്ഥാ​പി​ക്കു​ക​യോ ചെ​യ്യ​ണ​മെ​ന്ന് മേ​ല്‍മു​റി ജ​ന​കീ​യ സ​മി​തി പ്ര​തി​നി​ധി​ക​ളാ​യ വാ​ര്‍ഡ് അം​ഗം ജു​മൈ​ല​ത്ത് ഷ​മീ​ര്‍, പി. ​ഹം​സ, ടി. ​മൊ​യ്തു, പി.​പി. ന​ബീ​സ, സി.​എ​സ്. യൂ​സ​ഫ് എ​ന്നി​വ​ര്‍ വാ​ര്‍ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു.

ഉ​രു​ള്‍പൊ​ട്ട​ലു​ക​ള്‍ കെ​ടു​തി​ക​ള്‍ക്കി​ട​യാ​ക്കി​യ ഈ ​പ്ര​ദേ​ശം നി​ല​വി​ൽ റെ​ഡ് സോ​ണി​ല്‍ ആ​ണ്. ഇ​തോ​ടെ സ്ഥ​ല​ത്തി​ന്റേ​ത​ട​ക്കം ക്ര​യ​വി​ക്ര​യാ​വ​കാ​ശം കു​ടും​ബ​ങ്ങ​ള്‍ക്കു ന​ഷ്ട​മാ​യി. ഭൂ​മി വി​റ്റ് ക​ടം വീ​ട്ടാ​നു​ള്ള വ​ഴി​യും ഇ​തോ​ടെ അ​ട​ഞ്ഞു.

പൊ​ഴു​ത​ന പ​ഞ്ചാ​യ​ത്തി​ലെ ഒ​ന്നാം വാ​ര്‍ഡി​ലാ​ണ് മേ​ല്‍മു​റി. ര​ണ്ടു​വ​ര്‍ഷം തു​ട​ര്‍ച്ച​യാ​യി ഉ​ണ്ടാ​യ പ്ര​കൃ​തി ദു​ര​ന്ത​ത്തി​ല്‍ പ്ര​ദേ​ശ​ത്തെ നി​ര​വ​ധി വീ​ടു​ക​ളും ഏ​ക്ക​ര്‍ ക​ണ​ക്കി​ന് കൃ​ഷി​യി​ട​ങ്ങ​ളും ന​ശി​ച്ചു. നൂ​റോ​ളം കു​ടും​ബ​ങ്ങ​ളെ​യാ​ണ് ഉ​രു​ള്‍പൊ​ട്ട​ല്‍ ബാ​ധി​ച്ച​ത്. വി​ദ​ഗ്ധ പ​രി​ശോ​ധ​ന​ക്കു​ശേ​ഷം റെ​ഡ് സോ​ണി​ല്‍ ഉ​ള്‍പ്പെ​ടു​ത്തി പ്ര​ദേ​ശ​ത്തെ കു​ടു​ങ്ങ​ള്‍ക്ക് സ്ഥ​ലം വാ​ങ്ങു​ന്ന​തി​ന് ആ​റും വീ​ട് വെ​ക്കു​ന്ന​തി​ന് നാ​ലും ല​ക്ഷം രൂ​പ വീ​തം സ​ര്‍ക്കാ​ര്‍ അ​നു​വ​ദി​ച്ചു. ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ ചെ​ല​വ​ഴി​ച്ച് നി​ര്‍മി​ച്ച വീ​ടും ഏ​ക്ക​ര്‍ ക​ണ​ക്കി​ന് സ്ഥ​ല​വും ഉ​ള്ള​വ​രി​ല്‍ ചി​ല​ര്‍ ഒ​ഴി​കെ​യു​ള്ള​വ​ര്‍ ഈ ​തു​ക കൈ​പ്പ​റ്റി മേ​ല്‍മു​റി​യി​ല്‍നി​ന്നു താ​മ​സം മാ​റ്റി. ഇ​വ​ര്‍ ഇ​വി​ടെ​യു​ള്ള ഭൂ​മി​യി​ല്‍ പ​ണി​ക​ള്‍ക്കും വി​ള​വെ​ടു​പ്പി​നു​മാ​ണ് വ​ല്ല​പ്പോ​ഴും എ​ത്തു​ന്ന​ത്. റെ​ഡ് സോ​ണി​ല്‍ ഉ​ള്‍പ്പെ​ടു​ത്തി​യ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ വ​ന്യ​ജീ​വി​ക​ളു​ടെ ശ​ല്യം​മൂ​ലം കൃ​ഷി ന​ട​ത്താ​ന്‍ ക​ഴി​യാ​ത്ത സ്ഥി​തി​യും നി​ല​നി​ല്‍ക്കു​ക​യാ​ണ്.

ആ​വ​ര്‍ത്തി​ച്ചു​ള്ള പ്ര​കൃ​തി​ദു​ര​ന്ത​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ബാ​ങ്ക് വാ​യ്പ​ക​ള്‍ തി​രി​ച്ച​ട​യ്ക്കേ​ണ്ടി​വ​രി​ല്ലെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​യി​രു​ന്നു മേ​ല്‍മു​റി​യി​ലെ കു​ടും​ബ​ങ്ങ​ള്‍. എ​ന്നാ​ൽ, അ​ത് അ​സ്ഥാ​ന​ത്താ​യി. ര​ണ്ടു ല​ക്ഷം മു​ത​ല്‍ 10 ല​ക്ഷം വ​രെ രൂ​പ​യാ​ണ് മേ​ല്‍മു​റി​യി​ലെ കു​ടും​ബ​ങ്ങ​ളു​ടെ ക​ടം. ഈ ​തു​ക ഏ​റ്റെ​ടു​ക്കു​ന്ന​ത് സ​ര്‍ക്കാ​റി​നെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം വ​ലി​യ ഭാ​ര​മാ​കി​ല്ലെ​ന്ന് ജ​ന​കീ​യ സ​മി​തി പ്ര​തി​നി​ധി​ക​ള്‍ പ​റ​യു​ന്ന​ത്. നി​ല​വി​ൽ വാ​യ്പ പ​ലി​ശ​യും പി​ഴ​പ്പ​ലി​ശ​യും അ​ട​ക്കം തി​രി​ച്ച​ട​യ്ക്കു​ന്ന​തി​ന് പ​ല കു​ടും​ബ​ങ്ങ​ള്‍ക്കും ബാ​ങ്കു​ക​ളി​ല്‍നി​ന്നു നോ​ട്ടീ​സ് എ​ത്തു​ന്നു​ണ്ട്. ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ള്‍ കേ​സാ​ക്കി​യ​തി​നെ​ത്തു​ര്‍ന്ന് കോ​ട​തി മു​ഖേ​ന നോ​ട്ടീ​സ് ല​ഭി​ച്ച​വ​രും പ്ര​ദേ​ശ​ത്തു​ണ്ട്. വാ​യ്പ ബാ​ധ്യ​ത ഒ​ഴി​വാ​ക്കാ​ൻ ഇ​ട​പെ​ട​ലി​ന് ജി​ല്ല ക​ല​ക്ട​റു​ടെ ഓ​ഫി​സി​ൽ​അ​ട​ക്കം ജ​ന​കീ​യ സ​മി​തി നി​വേ​ദ​ന​ങ്ങ​ള്‍ ന​ല്‍കി​യെ​ങ്കി​ലും ഫ​ലം ചെ​യ്തി​ല്ല. ഏ​റ്റ​വും ഒ​ടു​വി​ല്‍ നി​യോ​ജ​ക​മ​ണ്ഡ​ലം എം.​എ​ല്‍.​എ​യും കൃ​ഷി മ​ന്ത്രി​യു​മാ​യ ടി. ​സി​ദ്ദീ​ഖി​ന് നി​വേ​ദ​നം ന​ല്‍കി. വി​ഷ​യ​ത്തി​ല്‍ ഇ​ട​പെ​ടാ​മെ​ന്നാ​ണ് മ​ന്ത്രി അ​റി​യി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Unable to Sell Land, Burdened by Bank Debt
Next Story