ബസിൽ ലഹരി കടത്താൻ ശ്രമിച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ
text_fieldsഅറസ്റ്റിലായ സാലിഹും അബ്ദുൽ ഖാദറും
മാനന്തവാടി: പാഴ്സൽ സംവിധാനമുപയോഗിച്ച് ബസിൽ ലഹരി കടത്താൻ ശ്രമിച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിലായി. മലപ്പുറം തിരൂർ മേൽമുറി കാടാമ്പുഴ തട്ടാംപറമ്പ് വെട്ടിക്കാടൻ വീട്ടിൽ സാലിഹ് (35), തിരൂർ മേൽമുറി കരേക്കോട് കാടാമ്പുഴ മാൽദാരി വീട്ടിൽ എം. അബ്ദൂൽ ഖാദർ (38) എന്നിവരാണ് അറസ്റ്റിലായത്. മാനന്തവാടി എക്സൈസ് സർക്കിൾ ടീം തിരൂർ എക്സൈസ് ടീമിന്റെ സഹകരണത്തോടെയാണ് ഇരുവരേയും പിടികൂടിയത്. ഇവരെ മാനന്തവാടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ്(രണ്ട്) റിമാൻഡ് ചെയ്തു.
മാനന്തവാടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സജിത്ത് ചന്ദ്രന്റെ നേതൃത്വത്തിൽ മാനന്തവാടി എക്സൈസ് സർക്കിൾ ടീമും തോല്പെട്ടി എക്സൈസ് ചെക്ക്പോസ്റ്റ് ടീമും ചെക്ക്പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിലാണ് ഇരുന്നൂറ് ഗ്രാമോളം വരുന്ന എം.ഡി.എം.എയും രണ്ടു കിലോ കഞ്ചാവും കസ്റ്റഡിയിലെടുത്തത്.
ബസിന്റെ അടിഭാഗത്തെ ക്യാബിനുള്ളിൽ കാർഡ് ബോർഡ് പെട്ടിയ്ക്കുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു തിരൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ. അജയൻ, മാനന്തവാടി എക്സൈസ് എക്സൈസ് ഇൻസ്പെക്ടർ കെ. ശശി എന്നിവരുടെ നേതൃത്വത്തിലാണ് രണ്ടുപേരെയും കസ്റ്റഡിയിലെടുത്തത്.
മാനന്തവാടി എക്സൈസ് പ്രിവന്റീവ് ഓഫീസർമാരായ പി. കെ. ചന്തു, കെ. ജോണി, പി. ആർ. ജിനോഷ്, സിവിൽ എക്സൈസ് ഓഫീസർ പി. ഷിംജിത്ത്, തിരൂർ എക്സൈസ് പ്രിവന്റീവ് ഓഫീസർ രവീന്ദ്രനാഥ്, സിവിൽ എക്സൈസ് ഓഫീസർമാരായ പി. ബി. വിനീഷ്, എ. ജയകൃഷ്ണൻ, കെ.കെ. ചന്ദ്രമോഹൻ, വനിതാ സിവിൽ എക്സൈസ് ഓഫീസർ പി. കെ. ഇന്ദു ദാസ് തുടങ്ങിയവരും കേസന്വേഷണത്തിൽ പങ്കെടുത്തു. പിടിയിലായ പ്രതികളെ റിമാണ്ട് ചെയ്തു

