ബീനാച്ചി എസ്റ്റേറ്റ് ഭാഗത്ത് മുള്ളൻ പന്നിയെ വേട്ടയാടി; രണ്ടു പേർ പിടിയിൽ
text_fieldsപിടിയിലായ നായാട്ടു സംഘം
സുൽത്താൻ ബത്തേരി: സൗത്ത് വയനാട് ഡിവിഷൻ ചെതലയം റേഞ്ചിലെ ഇരുളം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ ബീനാച്ചി എസ്റ്റേറ്റ് ഭാഗത്ത് മുള്ളൻ പന്നിയെ വേട്ടയാടിയ നായാട്ട് സംഘം വനം വകുപ്പിന്റെ പിടിയിൽ. കൃഷ്ണഗിരി ഊരുക്കണ്ടി ഉന്നതിയിലെ എ. അനീഷ്(40), മധു (44) എന്നിവരാണ് പിടിയിലായത്.
ബീനാച്ചി എസ്റ്റേറ്റ് ഭാഗത്ത് വേട്ട സംഘമുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് മുള്ളൻപന്നിയുടെ ജഡവും ഒരു നാടൻ തോക്കും ഓട്ടോറിക്ഷയും വെടിക്കോപ്പുകളും അനുബന്ധ സാധനങ്ങളും ഉൾപ്പെടെ രണ്ട് പേരെ കസ്റ്റഡിയിലെടുത്തത്.
വേട്ടസംഘത്തിൽപെട്ട വിനീഷ്, ബിജു എന്നിവർക്കായി വനപാലകർ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. സെക്ഷൻ ഫോറസ്റ്റ് ഓഫിസർമാരായ പി.വി. സുന്ദരേശൻ, എം.എസ്. സുരേഷ് എന്നിവരുടെ നേതൃത്വത്തിലാണ് വനപാലക സംഘം എത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

