മദ്യവുമായി രണ്ടുപേർ പിടിയിൽ
text_fieldsബേബി കുര്യൻ
കോറോം: സ്കൂട്ടറിൽ കടത്തിയ മദ്യവുമായി രണ്ടുപേരെ മാനന്തവാടി എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. ചീപ്പാട് വച്ചാണ് ഇവരെ പിടികൂടിയത്. വാളാട് വില്ലേജിൽ ഒരപ്പ് ഭാഗത്ത് വാഴേപ്പറമ്പിൽ വി.വി. ബേബി (67), വാളാട് വില്ലേജിൽ ഒരപ്പ് ഭാഗത്ത് പാറക്കൽ വീട്ടിൽ പി.ടി. കുര്യൻ (67) എന്നിവരാണ് പിടിയിലായത്.
മദ്യം കടത്താൻ ഉപയോഗിച്ച കെ.എൽ. 72 സി 7336 സ്കൂട്ടറും കസ്റ്റഡിയിലെടുത്തു. പ്രിവന്റിവ് ഓഫിസർ കെ. ജോണി, സിവിൽ എക്സൈസ് ഓഫിസർമാരായ ഇ. അനുപ്, കെ.എസ്. സനൂപ്, എക്സൈസ് ഡ്രൈവർ ഷിംജിത്ത് എന്നിവരാണ് പരിശോധന സംഘത്തിലുണ്ടായിരുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

