വനത്തിനുള്ളിൽ മാൻവേട്ട സ്ഥിരമാക്കിയവർ പിടിയിൽ
text_fieldsപുൽപള്ളി: പെരിക്കല്ലൂർ പാതിരി വനഭാഗത്ത് റിസർവ് വനത്തിനുള്ളിൽ കേബിൾ കുരുക്ക് സ്ഥാപിച്ച് സ്ഥിരമായി മാനുകളെ പിടിച്ച് ഇറച്ചിയാക്കിയിരുന്ന സഹോദരങ്ങൾ പിടിയിൽ. പാതിരി മാവിൻചുവട് തടത്തിൽ ബെന്നി (54 ), തടത്തിൽ റെജി തോമസ് (57 ) എന്നിവരാണ്, രാത്രി പരിശോധന നടത്തുന്നതിനിടെ പുൽപ്പള്ളി ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകർ പിടികൂടിയത്.
പ്രതികളിൽ നിന്ന് 10 കിലോയിൽ അധികം വരുന്ന കേഴമാനിന്റെ ഇറച്ചി, കത്തികൾ, ഹെഡ് ലൈറ്റുകൾ എന്നിവ പിടികൂടി. പുൽപ്പള്ളി ഫോറസ്റ്റ് സ്റ്റേഷൻ റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ ഗ്രേഡ് എ.നിജേഷിന്റെ നേതൃത്വത്തിൽ ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ ശ്രീജിത്ത്, ജോജിഷ്, പ്രഭീഷ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.
ചെതലത്ത് റെയിഞ്ച് ഫോറസ്റ്റ് ഓഫിസർ എം കെ രാജീവ് കുമാറിന്റെ നേതൃത്വത്തിൽ പ്രതികളെ വനത്തിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയതിൽ കേഴമാനിന്റെ തലയും തൊലിയും അവശിഷ്ടങ്ങളും കേബിൾ കുരുക്ക് തുടങ്ങിയവയും കണ്ടെടുത്തു. പ്രതികളെ സുൽത്താൻബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

