Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആരോഗ്യപ്രവർത്തകരെ കൈയേറ്റം ചെയ്ത രണ്ടുപേർ അറസ്​റ്റിൽ

text_fields
bookmark_border
ആരോഗ്യപ്രവർത്തകരെ കൈയേറ്റം ചെയ്ത രണ്ടുപേർ അറസ്​റ്റിൽ
cancel

കൽപറ്റ: ആംബുലന്‍സ് ജീവനക്കാരായ രണ്ട് ആരോഗ്യ പ്രവര്‍ത്തകരെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചെന്ന പരാതിയിൽ രണ്ടുപേരെ മാനന്തവാടി പൊലീസ് അറസ്​റ്റ് ചെയ്തു. അഞ്ചാം മൈല്‍ കെല്ലൂര്‍ സ്വദേശികളായ പെരിങ്ങോളന്‍ വീട്ടില്‍ ഹംസ, വയില്‍ വീട്ടില്‍ അസ്സു എന്നിവരെയാണ് അറസ്​റ്റ് ചെയ്തത്.

കഴിഞ്ഞദിവസം ബത്തേരി ആശുപത്രിയിലെ 108 ആംബുലൻസിലെ ആരോഗ്യപ്രവര്‍ത്തകർ തട്ടുകടയില്‍ കയറി ചായ കുടിക്കാനായി മാസ്‌ക് ഊരിയ സമയം ഇരുവരും സദാചാരം ചമഞ്ഞ് കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചതായാണ് പരാതി. ആരോഗ്യ പ്രവര്‍ത്തകരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story