Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightട്രിബ്യൂട്ട് ടു ദി...

ട്രിബ്യൂട്ട് ടു ദി ലെജന്‍ഡ്‌സ്; നേതി ചലച്ചിത്രോത്സവം നാളെ മുതൽ

text_fields
bookmark_border
ട്രിബ്യൂട്ട് ടു ദി ലെജന്‍ഡ്‌സ്; നേതി ചലച്ചിത്രോത്സവം നാളെ മുതൽ
cancel

മാനന്തവാടി: വിടവാങ്ങിയ എം.ടി. വാസുദേവന്‍ നായര്‍, ശ്യാം ബെനഗല്‍, ഉമദാസ് ഗുപ്ത എന്നിവരെ നേതി ഫിലിം സൊസൈറ്റി അനുസ്മരിക്കുന്നു. വ്യഖ്യാത ചലച്ചിത്ര പ്രവര്‍ത്തകരോടുള്ള ആദര സൂചകമായി ഇവരുടെ സിനിമകളുടെ പ്രത്യേക പ്രദര്‍ശനം നടക്കും.

ബുധനാഴ്ച കല്‍പറ്റ എം.ജി.ടി ഹാളില്‍ അനുസ്മരണ യോഗം ചേരും. തുടര്‍ന്ന് വൈകീട്ട് ആറിന് വാസുദേവന്‍ നായര്‍ കഥ, തിരക്കഥ, സംവിധാനം ചെയ്ത നിര്‍മാല്യം സിനിമയുടെ പ്രദര്‍ശനം നടക്കും. രാത്രി എട്ടിന് ശ്യാം ബെനഗല്‍ കഥ, തിരക്കഥ, സംവിധാനം നിര്‍വഹിച്ച അങ്കുര്‍ സിനിമയും പ്രദര്‍ശിപ്പിക്കും.

23ന് വൈകീട്ട് ആറിന് സത്യജിത്ത് റേ കഥ, തിരക്കഥ, സംവിധാനം നിര്‍വഹിച്ച പഥേര്‍ പാഞ്ചാലി പ്രദര്‍ശിപ്പിക്കും. പ്രവേശനം സൗജന്യമാണ്. ബുധനാഴ്ച എം.ജി.ടി ഹാളില്‍ നേതി ഫിലിം സൊസൈറ്റി വാര്‍ഷിക ജനറല്‍ ബോഡി യോഗവും നടക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Neti Film Festival
News Summary - Tribute to the Legends; Neti Film Festival
Next Story