Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightറോ​ഡി​ന് കു​റു​കെ...

റോ​ഡി​ന് കു​റു​കെ ട്ര​ഞ്ച് കീ​റു​ന്ന​ത് ത​ട​ഞ്ഞു

text_fields
bookmark_border
റോ​ഡി​ന് കു​റു​കെ ട്ര​ഞ്ച് കീ​റു​ന്ന​ത് ത​ട​ഞ്ഞു
cancel
camera_alt

ദേ​വ​ർ​ഷോ​ല വാ​ച്ചി കൊ​ല്ലി, ക​റ​ക്ക​പാ​ളി ഭാ​ഗ​ത്തേ​ക്കു​ള്ള റോ​ഡി​ന് കു​റു​കെ ട്ര​ഞ്ച് കീ​റു​ന്ന​തി​നെ​തി​രെ നാട്ടുകാർ പ്രതിഷേധിക്കുന്നു

ഗൂ​ഡ​ല്ലൂ​ർ: ഗ്രാ​മ​ങ്ങ​ളി​ലേ​ക്കു​ള്ള റോ​ഡ് ത​ട​യ​പ്പെ​ട്ട് ട്ര​ഞ്ച് കീ​റു​ന്ന​തി​ന് എ​തി​രെ പ്ര​തി​ഷേ​ധ​വു​മാ​യി നാ​ട്ടു​കാ​ർ. ദേ​വ​ർ​ഷോ​ല പ​ഞ്ചാ​യ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട വാ​ച്ചി​കൊ​ല്ലി, ക​റ​ക്ക​പ്പാ​ളി ഭാ​ഗ​ങ്ങ​ളി​ലു​ള്ള കു​ടും​ബ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന റോ​ഡി​ന് കു​റു​കെ​യാ​ണ് ആ​ന​ക​ൾ വ​രാ​തി​രി​ക്കാ​നു​ള്ള പ്ര​തി​രോ​ധ ട്ര​ഞ്ച് നി​ർ​മാ​ണം വ​ന​പാ​ല​ക​ർ ആ​രം​ഭി​ച്ച​ത്. റോ​ഡ് ത​ട​സ്സ​പ്പെ​ടു​ത്തി​യു​ള്ള ട്ര​ഞ്ച് നി​ർ​മാ​ണം പ​ട്ട​യ ഭൂ​മി​യി​ൽ താ​മ​സി​ക്കു​ന്ന 11 കു​ടും​ബ​ങ്ങ​ൾ​ക്ക് ഗ​താ​ഗ​ത മാ​ർ​ഗം ഇ​ല്ലാ​താ​കു​മെ​ന്നാ​യി​രു​ന്നു പ്ര​ദേ​ശ​വാ​സി​ക​ളു​​ടെ നി​ല​പാ​ട്. മ​റ്റ് പ്ര​തി​രോ​ധ മാ​ർ​ഗ​ങ്ങ​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു പ്ര​തി​ഷേ​ധം. ചെ​യ​ർ​മാ​ൻ യൂ​നു​സ് ബാ​ബു ഉ​ൾ​പ്പെ​ടെ​യു​ള്ള വാ​ർ​ഡ് കൗ​ൺ​സി​ല​ർ​മാ​രും മ​റ്റ് ജ​ന​പ്ര​തി​നി​ധി​ക​ളും റ​വ​ന്യൂ അ​ധി​കൃ​ത​രും വ​ന​പാ​ല​ക​രു​മാ​യി ച​ർ​ച്ച ന​ട​ത്തി. താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​മാ​ണം നി​ർ​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:roadtrench across
News Summary - trench across the road was stopped
Next Story