കെണിയിൽ വീണ പുലിക്ക് ചികിത്സ തുടങ്ങി
text_fieldsചേരമ്പാടി ഭാഗത്ത് കമ്പികുരുക്കിൽ കുടുങ്ങിയ പുള്ളിപ്പുലിയെ രക്ഷപ്പെടുത്തി ചികിത്സക്കായി കൂട്ടിലാക്കിയപ്പോൾ
ഗൂഡല്ലൂർ: ചേരമ്പാടി അത്തിച്ചാൽ ഭാഗത്ത് സ്വകാര്യ തോട്ടത്തിൽ കുരുക്കിൽ കുടുങ്ങിയ പുള്ളിപുലിക്കുള്ള ചികിത്സ പുരോഗമിക്കുന്നു. ചെന്നൈ അണ്ണാ മൃഗശാലയിൽനിന്ന് എത്തിയ ഡോക്ടർ ശ്രീധരന്റെ നേതൃത്വത്തിലാണ് ചികിത്സ നൽകുന്നത്. പല ഭാഗത്തും മുറിവും ക്ഷതവും ഏറ്റിട്ടുണ്ടെന്നാണ് ഡോക്ടർ പറയുന്നത്.
അതിനാൽ പ്രത്യേക കൂട്ടിൽ നിരീക്ഷിച്ചാണ് പുലിയെ ചികിത്സിക്കുന്നത്. പന്നിക്ക് വെച്ച കുരുക്കിലാണ് അഞ്ചു വയസ്സുള്ള പെൺപുള്ളിപ്പുലി കുടുങ്ങിയത്. ചേരമ്പാടി വനപാലകരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്.

