ഇ-പാസ് പരിശോധനയെതുടർന്ന് നാടുകാണി ചുരത്തിൽ ഗതാഗതക്കുരുക്ക്
text_fieldsഇ-പാസ് പരിശോധനക്ക് വാഹനങ്ങൾ നിർത്തുന്നതു മൂലം നാടുകാണി ടോൾ പിരിവ് ഭാഗത്തുണ്ടായ ഗതാഗതക്കുരുക്ക്
ഗൂഡല്ലൂർ: ഇ-പാസ് പരിശോധനക്ക് വാഹനങ്ങൾ നിർത്തുന്നതു മൂലം നാടുകാണി ടോൾ പിരിവ് ഭാഗത്ത് ഗതാഗതക്കുരുക്ക്. തിങ്കളാഴ്ച നാടുകാണി ചെക്ക് പോസ്റ്റിൽ വാഹനങ്ങളുടെ നിര അഞ്ചു കിലോമീറ്ററിലധികം നീണ്ടു. ഓൺലൈൻ വഴി ഇ-പാസ് എടുക്കാത്തവരെ ചെക്ക്പോസ്റ്റിൽ സഹായിക്കുന്നതും തിരക്കിന് ആക്കം കൂട്ടി. ഏപ്രിൽ ഒന്നു മുതൽ ജൂൺ 30വരെയാണ് നീലഗിരിയിലേക്കുള്ള ടൂറിസ്റ്റ് വാഹന നിയന്ത്രണം ഏർപ്പെടുത്തുന്നത്.
അതേസമയം മൈസുരു ഭാഗത്തേക്ക് വരുന്ന ചരക്ക് വാഹനങ്ങളും മറ്റ് ടൂറിസ്റ്റുകളല്ലാത്ത വാഹനങ്ങളും നിയന്ത്രണത്തിന്റെ ഭാഗമായി ഉൾപ്പെടുത്തരുതെന്നും സി.പി.എം ഗൂഡല്ലൂർ ഏരിയ സെക്രട്ടറി എം.ആർ. സുരേഷ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

