കല്പറ്റയില് വ്യാപാരികളുടെ പന്തംകൊളുത്തി പ്രതിഷേധം
text_fieldsകല്പറ്റ: യു.പി.ഐ ഇടപാടുകള്ക്ക് അധിക ചാര്ജ് ഈടാക്കാനുള്ള നീക്കത്തിനെതിരെ വ്യാപാരികളുടെ പ്രതിഷേധം. വ്യാപാരി വ്യവസായി ഏകോപന സമിതി കല്പറ്റ യൂനിറ്റിന്റെ നേതൃത്വത്തില് പന്തംകൊളുത്തി പ്രകടനം നടത്തി. വ്യാപാരമേഖല കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സാഹചര്യത്തില് വ്യാപാരികള്ക്കുമേല് വീണ്ടും അധിക സാമ്പത്തികഭാരം അടിച്ചേല്പ്പിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് പ്രതിഷേധക്കാര് പറഞ്ഞു.
കടബാധ്യതയും വര്ധിച്ച പ്രവര്ത്തനച്ചെലവുകളും മൂലം ബുദ്ധിമുട്ടുന്ന ചെറുകിട വ്യാപാരികളെ കൂടുതല് പ്രതിസന്ധിയിലേക്ക് തള്ളിവിടുന്ന നടപടി അവസാനിപ്പിക്കണമെന്നും അവര് ആവശ്യപ്പെട്ടു.
യു.പി.ഐ ഇടപാടുകള്ക്ക് നാല് ശതമാനം അധിക ചാര്ജ് ഈടാക്കാനുള്ള നീക്കത്തില്നിന്ന് കേന്ദ്രസര്ക്കാര് അടിയന്തരമായി പിന്വാങ്ങണമെന്ന് പ്രതിഷേധക്കാര് ആവശ്യപ്പെട്ടു.
വ്യാപാരികളുടെ യാഥാര്ഥ്യങ്ങള് തിരിച്ചറിഞ്ഞ് ഉത്തരവാദിത്തത്തോടെ പ്രവര്ത്തിക്കണമെന്നും അവര് പറഞ്ഞു. ഒക്ടോബര് 15ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കമ്മിറ്റി നടത്തുന്ന ലോക്ഭവന് മാര്ച്ചിന് ഐക്യദാര്ഢ്യം പ്രഖ്യാപിച്ചായിരുന്നു കല്പറ്റയിലെ പ്രതിഷേധം.
യൂനിറ്റ് പ്രസിഡന്റ് ഇ. ഹൈദ്രു, കെ. രഞ്ജിത്ത്, കെ.കെ. ജോണ്സണ്, അജിത് പി.വി., ഹാരിസ് ടി., ഷാജി കല്ലടാസ്, അബ്ദുറഹിമാന് തനിമ, ജോണ് മാതാ, ഷൈജല് സി.എച്ച്, കെ.കെ. സിദ്ധീഖ്, ഷംസുദ്ദീന് പി.പി., പ്രാണിയത്ത് അബ്ദുറഹിമാന്, സാലിഹ്, അബ്ദുല് ഖാദര്, സതീഷ് പൂജാരി, ഗഫൂര് മൊബിന്, കെ.എം. സൗദ, സുപ്രിയ രാജന്, കെ. എസ്.അമ്പിളി, ഉമ്മര്, മിനി സണ്ണി, കെ.ടി. ബിന്ദു തുടങ്ങിയവര് നേതൃത്വം നല്കി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

