Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightതൊള്ളായിരംകണ്ടി വിനോദ...

തൊള്ളായിരംകണ്ടി വിനോദ യാത്രാവിലക്ക്; ജീവിതം വഴിമുട്ടി അവർ...

text_fields
bookmark_border
തൊള്ളായിരംകണ്ടി വിനോദ യാത്രാവിലക്ക്; ജീവിതം വഴിമുട്ടി അവർ...
cancel
camera_alt

തൊ​ള്ളാ​യി​രം​ക​ണ്ടി​യി​ലേ​ക്കു​ള്ള ജീ​പ്പു​ക​ൾ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ക​ള​ളാ​ടി​യി​ലെ സ്ഥ​ലം ഒ​ഴി​ഞ്ഞ​നി​ല​യി​ൽ

മേ​പ്പാ​ടി: ജൂ​ലൈ ഏ​ഴി​ന് രാ​വി​ലെ​യു​ണ്ടാ​യ മീ​നാ​ക്ഷി മ​ണ്ണി​ടി​ച്ചി​ൽ ദു​ര​ന്ത​ത്തെ​ത്തു​ട​ർ​ന്ന് തൊ​ള്ളാ​യി​രം​ക​ണ്ടി വി​നോ​ദ സ​ഞ്ചാ​ര​ത്തി​ന് ഏ​ർ​പ്പെ​ടു​ത്തി​യ വി​ല​ക്ക് ടാ​ക്സി ഡ്രൈ​വ​ർ​മാ​രെ​യ​ട​ക്കം മേ​ഖ​ല​യെ ആ​​ശ്ര​യി​ച്ച് ജീ​വി​ക്കു​ന്ന​വ​രു​ടെ അ​ന്നം മു​ട​ക്കു​ന്നു. ഇ​തോ​ടെ വി​ല​ക്ക് പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി.

200ഓ​ളം ടാ​ക്സി ജീ​വ​ന​ക്കാ​രും 300 ഓ​ളം റി​സോ​ർ​ട്ട് ജീ​വ​ന​ക്കാ​രും അ​വ​രു​ടെ കു​ടും​ബ​ങ്ങ​ളും നി​രോ​ധ​നം മൂ​ലം വ​രു​മാ​ന​മി​ല്ലാ​തെ വ​ല​യു​ക​യാ​ണ്. വി​നോ​ദ സ​ഞ്ചാ​രി​ക​ളെ ആ​ശ്ര​യി​ച്ച് പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന നി​ര​വ​ധി ചെ​റു​കി​ട വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും പ്ര​തി​സ​ന്ധി​യി​ലാ​യി.

വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളെ​ല്ലാം അ​ട​ഞ്ഞു​കി​ട​ക്കു​ക​യാ​ണ്. 200 ഓ​ളം ടാ​ക്സി ജീ​പ്പു​ക​ളാ​ണ് തൊ​ള്ളാ​യി​രം​ക​ണ്ടി​യി​ലേ​ക്ക് ഓ​ഫ് റോ​ഡ് സ​ർ​വി​സ് ന​ട​ത്തി​യി​രു​ന്ന​ത്. അ​വ​രെ​ല്ലാം ഇ​ന്ന് വ​രു​മാ​ന​മി​ല്ലാ​ത്ത​വ​രാ​യി. വി​ല​ക്കി​ല്ലാ​ത്ത​തി​നാ​ൽ സൂ​ചി​പ്പാ​റ, അ​ട്ട​മ​ല മേ​ഖ​ല​ക​ളി​ലേ​ക്ക് സ​ഞ്ചാ​രി​ക​ൾ വ​രു​ന്നു​ണ്ടെ​ങ്കി​ലും അ​വ​രു​ടെ എ​ണ്ണ​ത്തി​ൽ വ​ലി​യ കു​റ​വു​ണ്ട്. മീ​നാ​ക്ഷി പാ​ല​ത്തി​ലൂ​ടെ വാ​ഹ​ന​ങ്ങ​ൾ ക​ട​ത്തി​വി​ടു​ന്ന​തി​ന് ഏ​ർ​പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണം ത​ന്നെ​യാ​ണ് കാ​ര​ണം. നി​ര​വ​ധി​പേ​രു​ടെ ഉ​പ​ജീ​വ​ന​മാ​ർ​ഗം മു​ട​ങ്ങി​യ​തു പ​രി​ഗ​ണി​ച്ച് ജി​ല്ല ഭ​ര​ണ​കൂ​ടം ഏ​ർ​പ്പെ​ടു​ത്തി​യ വി​ല​ക്ക് അ​ടി​യ​ന്ത​ര​മാ​യി പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Landslidewayanad tourismmeppadioff road jeep
News Summary - Tourist travel ban in Thollayiramkandi
Next Story