Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightഊ​ട്ടി​യി​ലെ...

ഊ​ട്ടി​യി​ലെ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ൾ തുറന്നു

text_fields
bookmark_border
ooty
cancel

ഗൂ​ഡ​ല്ലൂ​ർ: കൂ​ടു​ത​ൽ ഇ​ള​വു​ക​ളോ​ടെ ത​മി​ഴ്‌​നാ​ട് ലോ​ക്​​ഡൗ​ൺ നീ​ട്ടി. സെ​പ്റ്റം​ബ​ർ ഒ​മ്പ​തു വ​രെ​യാ​ണ് ലോ​ക്​​ഡൗ​ൺ നീ​ട്ടി​യ​ത്. അ​ന്ത​ർ​സം​സ്ഥാ​ന സ​ർ​വി​സു​ക​ൾ തു​ട​ങ്ങാ​ൻ അ​നു​മ​തി​യാ​യ​തോ​ടെ ക​ർ​ണാ​ട​ക​യു​ടെ ബ​സ് സ​ർ​വി​സ് നീ​ല​ഗി​രി​യി​ലെ ഊ​ട്ടി ഉ​ൾ​പ്പെ​ടെ​യു​ള്ള ഭാ​ഗ​ത്തേ​ക്ക് ആ​രം​ഭി​ച്ചു. ത​മി​ഴ്​​നാ​ട് ട്രാ​ൻ​സ്പോ​ർ​ട്ട് കോ​ർ​പ​റേ​ഷ​ൻ ബ​സ് സ​ർ​വി​സും ക​ർ​ണാ​ട​ക​യി​ലേ​ക്ക് തു​ട​ങ്ങി.

തി​ങ്ക​ളാ​ഴ്​​ച രാ​വി​ലെ മു​ത​ൽ ആ​രം​ഭി​ച്ച ബ​സു​ക​ളി​ൽ യാ​ത്ര​ക്കാ​ർ കു​റ​വാ​യി​രു​ന്നു. കോ​വി​ഡ് ര​ണ്ടാം വ്യാ​പ​നം രൂ​ക്ഷ​മാ​യ​തോ​ടെ നി​ർ​ത്തി​വെ​ച്ച സ​ർ​വി​സു​ക​ൾ നാ​ലു​മാ​സ​ങ്ങ​ൾ​ക്കു​ശേ​ഷ​മാ​ണ് ഇ​രു​ഭാ​ഗ​ത്തേ​ക്കും തു​ട​ങ്ങി​യ​ത്. കേ​ര​ള​ത്തി​ൽ​നി​ന്നു​ള്ള സ​ർ​വി​സു​ക​ൾ​ക്ക്​ അ​നു​മ​തി ആ​യി​ട്ടി​ല്ല. അ​തേ​സ​മ​യം, കേ​ര​ളം ക​ർ​ണാ​ട​ക ഉ​ൾ​പ്പെ​ടെ​യു​ള്ള സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നു​ള്ള ടൂ​റി​സ്​​റ്റു​ക​ളു​ടെ വ​ര​വി​ന് അ​നു​മ​തി​യാ​യി. കോ​വി​ഡ് മാ​ന​ദ​ണ്ഡ​പ്ര​കാ​ര​മു​ള്ള രേ​ഖ​ക​ൾ കൈ​വ​ശം ഉ​ള്ള​വ​ർ​ക്ക് പ്ര​വേ​ശ​നം അ​നു​വ​ദി​ക്കും.

തി​ങ്ക​ളാ​ഴ്​​ച മു​ത​ൽ ഊ​ട്ടി​യി​ലെ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളാ​യ ബൊ​ട്ടാ​ണി​ക്ക​ൽ ഗാ​ർ​ഡ​ൻ, റോ​സ് ഗാ​ർ​ഡ​ൻ, കു​ന്നൂ​ർ സിം​സ് പാ​ർ​ക്ക് എ​ന്നി​വ​യും തു​റ​ന്നു. മു​ഹ​ർ​റം, ഓ​ണം അ​വ​ധി ക​ഴി​ഞ്ഞ​തി​നാ​ൽ തി​ങ്ക​ളാ​ഴ്ച സ​ഞ്ചാ​രി​ക​ളു​ടെ വ​ര​വ് കു​റ​വാ​ണ്. മു​തു​മ​ല ക​ടു​വ സ​ങ്കേ​ത​ത്തി​ലേ തെ​പ്പ​ക്കാ​ട് ആ​ന ക്യാ​മ്പ് സ​ന്ദ​ർ​ശ​നാ​നു​മ​തി ഉ​ട​ൻ ന​ൽ​കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ooty
News Summary - Tourist places in Ooty open
Next Story