ഊട്ടിയിലേക്ക് സഞ്ചാരികളുടെ വരവ് വർധിച്ചു
text_fieldsഗൂഡല്ലൂർ: രണ്ടാം സീസൺ ആരംഭിച്ചതോടെ ഊട്ടിയിലേക്ക് വിനോദസഞ്ചാരികളുടെ വരവ് വർധിപ്പിച്ചു. ബൊട്ടാണിക്കൽ ഗാർഡൻ, റോസ്, ബോട്ട് ഹൗസ്, ദൊഢബെഢ, കുന്നൂർ സിംസ്പാർക്ക് അടക്കമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കാണ് സഞ്ചാരികളുടെ വരവ് കൂടുതൽ. ഏറ്റവും കൂടുതൽ സഞ്ചാരികൾ സന്ദർശിക്കുന്നത് സസ്യോദ്യാനമാണ്. പുൽമൈതാനിയിൽ വിശ്രമിക്കാനും സെൽഫി എടുക്കാനും മറ്റും ഏറെ ഇഷ്ടപ്പെടുന്നതിനാൽ സഞ്ചാരികളുടെ സാന്നിധ്യം കൂടുതൽ കാണപ്പെടുന്നു. കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ നൽകിയതോടെയാണ് സഞ്ചാരികളുടെ വരവ് വർധിച്ചിരിക്കുന്നത്. ഉഷ്ണമേഖല പ്രദേശങ്ങളിൽനിന്നും ധാരാളം ടൂറിസ്റ്റുകൾ എത്തുന്നു.

