അടുത്ത ഓണം നല്ലോണം
text_fieldsമാനന്തവാടി: കോവിഡ് ഭീതി നിലനിൽക്കെ ഇന്ന് തിരുവോണം. കടകമ്പോളങ്ങളിലും വഴിയോര കച്ചവട സ്ഥലങ്ങളിലും തിരക്കുകളില്ലാത്ത ഉത്രാടപ്പാച്ചിലായിരുന്നു ഇന്നലെ.
മാനന്തവാടി നഗരത്തിൽ ജനത്തിരക്ക് തീരെ കുറവായിരുന്നു. പൊലീസിെൻറ കർശന നിരീക്ഷണത്തിലായിരുന്നു വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തനം.
ഇലക്ട്രോണിക്, പച്ചക്കറി കടകളിൽ സാമാന്യം തിരക്കനുഭവപ്പെട്ടു. പൂ വിൽപനക്കെത്തിയ കർണാടക സ്വദേശികളെ പൊലീസ് തിരിച്ചയച്ചു. വിൽപന കുറവായിരുന്നുവെന്ന് പൂ വിൽപനക്കെത്തിയ മലയാളികളായ യുവാക്കൾ പറഞ്ഞു. ജില്ലയിലെ മറ്റു നഗരങ്ങളിലും സ്ഥിതി വ്യത്യസ്തമല്ലായിരുന്നു. വ്യാപാര ശാലകളിൽ വലിയ തിരക്കുണ്ടായില്ല.