Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോട്ടക്കുന്നിൽ കടുവ സാന്നിധ്യം; വനംവകുപ്പിന്റെ ജാഗ്രത നിർദേശം

text_fields
bookmark_border
വനംവകുപ്പിന്റെ റാപ്പിഡ് റെസ്പോൺസ് ടീം മേഖലയിൽ പട്രോളിങ് ശക്തമാക്കി
കോട്ടക്കുന്നിൽ കടുവ സാന്നിധ്യം; വനംവകുപ്പിന്റെ ജാഗ്രത നിർദേശം
cancel
Listen to this Article

സുൽത്താൻ ബത്തേരി: കോട്ടക്കുന്ന് പ്രദേശത്ത് കടുവയുടെ സാന്നിധ്യം. ഇതേ തുടർന്ന് വനംവകുപ്പ് ജാഗ്രത നിർദേശം പുറപ്പെടുവിച്ചു. കോട്ടക്കുന്നിലെ ജനവാസ മേഖലയിൽ കടുവയെ നേരിൽ കണ്ടതായി അതിഥി തൊഴിലാളികൾ വനംവകുപ്പിനെ അറിയിച്ചതിനെ തുടർന്നാണ് നടപടി. സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ കടുവ നിൽക്കുന്നത് കണ്ടതായാണ് തൊഴിലാളികൾ മൊഴി നൽകിയത്.

വിവരം ലഭിച്ചതോടെ വനംവകുപ്പ് പരിശോധന നടത്തി. കടുവ സാന്നിധ്യം സ്ഥിരീകരിച്ചതോടെ ബത്തേരിയിലെ 15, 16 ഡിവിഷനുകളായ കോട്ടക്കുന്ന്, ഫെയർലാൻഡ് പരിസരങ്ങളിലാണ് വനംവകുപ്പ് ജാഗ്രതാ നിർദേശം നൽകിയത്.

പ്രദേശത്ത് ഡ്രോൺ നിരീക്ഷണവും കാമറ ട്രാപ്പുകളും സ്ഥാപിച്ച് തിരച്ചിൽ ശക്തമാക്കിയതായി അധികൃതർ അറിയിച്ചു. വനംവകുപ്പിന്റെ റാപ്പിഡ് റെസ്പോൺസ് ടീം മേഖലയിൽ പട്രോളിങ് ശക്തമാക്കിയിട്ടുണ്ട്. ജനങ്ങൾ അനാവശ്യമായി പുറത്തിറങ്ങരുതെന്നും പ്രത്യേകിച്ച് രാത്രികാലങ്ങളിൽ ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. തോട്ടങ്ങളിൽ ജോലിക്കെത്തുന്ന തൊഴിലാളികൾ ഒറ്റക്ക് പോകാതെ സംഘമായി പോകണമെന്നും നിർദേശിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Tiger presence in Kottakunnu; Forest Department issues alert
Next Story