Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പിടികൂടാനുള്ള ശ്രമം വിഫലം; ഗൂഡല്ലൂരിൽ കടുവ വീണ്ടുമെത്തി പശുവിനെ കൊന്നു
text_fieldsbookmark_border
ഗൂഡല്ലൂർ: പിടികൂടാനുള്ള ശ്രമങ്ങൾ തുടരുന്നതിനിടെ മേഫീൽഡ് എസ്റ്റേറ്റ് ബംഗ്ലാവിന് സമീപം വീണ്ടും കടുവയെത്തി പശുവിനെ കൊന്നു. മഹേഷ് എന്ന തൊഴിലാളിയുടെ കറവപ്പശുവിനെയാണ് കൊന്നത്. ഞായറാഴ്ച വൈകീട്ട് മൂന്നരയോടെയായിരുന്നു സംഭവം.
കഴിഞ്ഞ ദിവസം ദേവൻ എസ്റ്റേറ്റിൽ ചന്ദ്രൻ എന്ന തൊഴിലാളിയെ കടുവ കൊന്നിരുന്നു. ചന്ദ്രന്റെ സംസ്കാര ചടങ്ങിനിടെ കടുവ വീണ്ടുമെത്തി ഒരു പശുവിനെ കൊന്നു. ഇതോടെ കടുവയെ പിടികൂടാനുള്ള സന്നാഹങ്ങളുമായി വനംവകുപ്പ് രംഗത്തെത്തി.
ഈ സ്ഥലത്തുനിന്ന് കുറച്ചകലെയുളള പ്രദേശത്താണ് ഇന്ന് വീണ്ടും കടുവ വന്ന് പശുവിനെ കൊന്നത്. ഇതോടെ മേഫീൽഡ് എസ്റ്റേറ്റ് തൊഴിലാളികളും പരിസരത്തുള്ളവരും ഭീതിയിലായിരിക്കുകയാണ്.
Next Story


