മുണ്ടക്കൊല്ലിയിൽ കടുവ പശുവിനെ കൊന്നു
text_fieldsസുൽത്താൻ ബത്തേരി: പഴൂരിനടുത്ത് മുണ്ടക്കൊല്ലിയിൽ കടുവ പശുക്കിടാവിനെ കൊന്നു. കണ്ണാംപറമ്പിൽ ഡാനിയേലിന്റെ വീട്ടുമുറ്റത്തെ തൊഴുത്തിൽ കെട്ടിയിരുന്ന പശുക്കിടാവിനെയാണ് കടുവ കൊന്നത്. ഞായറാഴ്ച വെളുപ്പിന് നാലോടെ തൊഴുത്തിൽനിന്നും കരച്ചിൽ കേട്ട വീട്ടുകാർ പുറത്തിറങ്ങിയപ്പോൾ കടുവയുടെ സാന്നിധ്യം വ്യക്തമായി. ഉദ്യോഗസ്ഥരെത്തി പടക്കം പൊട്ടിച്ച് കടുവയെ ഓടിച്ചു. പിന്നീട് തൊഴുത്തിൽ നിന്ന് 100 മീറ്റർ മാറി കിടാവിന്റെ ജഡം കണ്ടെത്തി.
ഞായറാഴ്ച പകൽ പ്രദേശത്ത് സംഘർഷാവസ്ഥയുണ്ടായി. ഏതാനും ദിവസം മുമ്പും കടുവ വളർത്തുമൃഗത്തെ ആക്രമിച്ചിരുന്നു. വനം വകുപ്പിന്റെ അനാസ്ഥക്കെതിരെ നാട്ടുകാർ സംഘടിച്ചതോടെ റേഞ്ച് ഓഫിസറുടെ നേതൃത്വത്തിൽ ചർച്ച നടത്തി.
കൂടുവെച്ച് കടുവയെ പിടികൂടാമെന്ന ഉറപ്പിൽ സമരം അവസാനിപ്പിക്കുകയായിരുന്നു. പശുവിന്റെ ഉടമക്ക് മാന്യമായ നഷ്ടപരിഹാരം കൊടുക്കാമെന്നും വനംവകുപ്പ് നാട്ടുകാർക്ക് ഉറപ്പ് കൊടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

