ഗൂഡല്ലൂരിൽ പിടിയിലായത് നരഭോജി കടുവ തന്നെയോ? ജനങ്ങളിൽ സംശയം
text_fieldsഗൂഡല്ലൂർ: ഓവാലിയിൽ രണ്ടുപേരെ കൊന്ന കടുവയെ പിടികൂടി എന്ന വനംവകുപ്പിന്റെ പ്രഖ്യാപനത്തിൽ ജനങ്ങൾക്കിടയിൽ ആശയക്കുഴപ്പവും സംശയവും. ലോറൻസ്റ്റൺ മേഖലയിൽ അഞ്ചുകടുവകൾ ഉണ്ടെന്ന് കണ്ടെത്തി. അവയുടെ വിസർജ്യത്തിൽ നിന്നും, കൊല്ലപ്പെട്ടവരുടെ ശരീരത്തിൽ നിന്ന് ലഭിച്ച കടുവയുടെ ഉമിനീർ, രോമം എന്നിവയിൽ നിന്നും എടുത്ത ഡി.എൻ.എ പരിശോധന നടത്തിയാണ് നരഭോജി കടുവയാണെന്ന് തിരിച്ചറിഞ്ഞതെന്ന് വനംവകുപ്പ് പറയുന്നു.
ഇന്നലെ സിൽവർ ക്ലൗഡിൽ കൂട്ടിൽ കുടുങ്ങിയ 12 വയസ്സുള്ള ആൺ കടുവയുടെ ഡി.എൻ.എ മുമ്പ് ശേഖരിച്ച സാമ്പിളുമായി പൊരുത്തപ്പെടുന്നുവെന്നും, അതുകൊണ്ട് ഇത് തന്നെയാണ് ആൾക്കൊല്ലി കടുവയെന്നും ജില്ല ഗൂഡല്ലൂർ ഡി.എഫ്.ഒ ദേവരാജ് പറഞ്ഞു. എന്നാൽ, പിടികൂടിയ കടുവ നരഭോജി അല്ല, വേറെ കടുവയാണന്നാണ് ജനങ്ങൾ പറയുന്നത്.
കടുവയെ എങ്ങനെ തിരിച്ചറിഞ്ഞു?
ലോറൻസ്റ്റൺ മേഖലയിൽ കടുവയെ പിടിക്കാനുള്ള ശ്രമം നടക്കുമ്പോൾ അവിടെ അഞ്ചുകടുവകൾ ഉണ്ടെന്ന് കണ്ടെത്തി. അവയുടെ വിസർജ്യം വനം വകുപ്പ് ശേഖരിച്ചു. അതിന് മുമ്പുതന്നെ കടുവ ആക്രമിച്ച് മരിച്ച ആളുകളുടെ ശരീരത്തിൽ നിന്ന് ലഭിച്ച കടുവയുടെ ഉമിനീരും രോമവും അതിൽ നിന്ന് എടുത്ത ഡി.എൻ.എ, കാട്ടിൽ നിന്ന് ശേഖരിച്ച അഞ്ചുകടുവകളുടെ വിസർജ്യത്തിൽ നിന്ന് എടുത്ത ഡി.എൻ.എ എന്നിവ ലാബിൽ പരിശോധനക്ക് അയച്ചു.
ആ ഡി.എൻ.എ പരിശോധനയുടെ അടിസ്ഥാനത്തിലാണ് വെള്ളിയാഴ്ച കൂടിൽ കുടുങ്ങിയ കടുവയെ വനം ഉദ്യോഗസ്ഥരും വെറ്റിനറി ഡോക്ടർമാരും പരിശോധിച്ച്, കൂടിൽ കുടുങ്ങിയത് തന്നെയാണ് നേരത്തെ തിരിച്ചറിഞ്ഞ നരഭോജി കടുവ എന്ന് ഉറപ്പിച്ചത് എന്ന് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

