കടുവയെ ജീവനോടെ തന്നെ പിടികൂടും –ചീഫ് വൈൽഡ് ലൈഫ് വാർഡൻ
text_fieldsഗൂഡല്ലൂർ: നാലുപേരെ കൊന്ന നരഭോജി കടുവയെ ജീവനോടെതന്നെ പിടികൂടാനാണ് ഉത്തരവിട്ടതെന്നും വെടിവെച്ചുകൊല്ലാൻ ഉത്തരവ് നൽകിയിട്ടില്ലെന്നും തമിഴ്നാട് ഫോറസ്റ്റ് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ശേഖർ കുമാർ നീരജ് വിശദീകരിച്ചു. കടുവയെ പിടികൂടാനുള്ള തിരച്ചിൽ പത്താം ദിവസത്തിലേക്ക് കടക്കുകയാണ്. ഒരു സാഹചര്യത്തിലും കടുവയെ വെടിവെച്ചുകൊല്ലിെല്ലന്നും അദ്ദേഹം വ്യക്തമാക്കി.
ഇതിനിടെ കടുവയെ വെടിവെച്ച് കൊല്ലരുതെന്ന് ആവശ്യപ്പെട്ട് ചെന്നൈ ഹൈകോടതിയിൽ മൃഗസ്നേഹികൾ പൊതുതാൽപര്യ ഹരജി ഫയൽ ചെയ്തിരിക്കുകയാണ്. അതുപോലെ നടനും മക്കൾ നീതി മയ്യം പാർട്ടി നേതാവുമായ കമലഹാസനും കടുവയെ വെടിവെച്ചുകൊല്ലരുത് ജീവനോടെ പിടികൂടണം എന്ന ആവശ്യമുന്നയിച്ചിരിക്കുകയാണ്.
അതേസമയം, 13 വയസ്സുള്ള ആൺകടുവക്ക് ഇരതേടി പിടിക്കാൻ പ്രയാസപ്പെടുന്ന അവശനിലയിലാണുള്ളത്.അതിനാൽതന്നെ മനുഷ്യജീവന് നേരെ ഇനിയും ആക്രമണം ഉണ്ടാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഗൂഡല്ലൂരിൽ സാധാരണ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായ കടുവയെ സർക്കാർ ഇതുവരെ പിടിക്കാത്തതിൽ അതിയായ ആശങ്കയുണ്ട്.
മനുഷ്യരെയും വളർത്തുമൃഗങ്ങളെയും കൊന്നുതിന്നുന്ന സാഹചര്യം അതിഭീകരമാണ്. സർക്കാർ അടിയന്തരനടപടി സ്വീകരിക്കണം. ഭാവിയിൽ ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കുന്നതിന് ശാസ്ത്രീയമായ ഇടപെടലുകൾ നടത്താൻ സർക്കാർ തയാറാകണം –തമിഴ്നാട് കർഷക സംഘം നീലഗിരി ജില്ല സെക്രട്ടറി എ. യോഹന്നാൻ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

