Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightകരടിയും പുലിയും...

കരടിയും പുലിയും നാട്ടിലിറങ്ങുന്നത് ഭീതി പരത്തുന്നു

text_fields
bookmark_border
tiger menace
cancel
camera_alt

1. ഊ​ട്ടി ലൗ​ഡ​ൽ ഭാ​ഗ​ത്തെ ജ​ന​വാ​സ കേ​ന്ദ്ര​ത്തി​നു സ​മീ​പം തേ​യി​ല​ക്കാ​ട്ടി​ലെ പാ​റ​മു​ക​ളി​ലി​രി​ക്കു​ന്ന പു​ള്ളി​പ്പു​ലി 2. ദേ​വ​ർ​ഷോ​ല ടൗ​ണി​ൽ ഇ​റ​ങ്ങി​യ ക​ര​ടി

ഗൂ​ഡ​ല്ലൂ​ർ: ക​ര​ടി​യും പു​ലി​യും ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ൽ ഇ​റ​ങ്ങു​ന്ന​ത് പ​തി​വാ​യ​തോ​ടെ ജ​ന​ങ്ങ​ൾ ഭീ​തി​യി​ലാ​യി. ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ച ദേ​വ​ർ ഷോ​ല ടൗ​ണി​ലാ​ണ് ക​ര​ടി​യു​ടെ സ​ഞ്ചാ​രം ഉ​ണ്ടാ​യ​ത്. നാ​യ്ക്ക​ളു​ടെ കു​ര​ക്ക​ൽ കേ​ട്ടാ​ണ് സ​മീ​പ​ത്തു​ള്ള​വ​ർ പു​റ​ത്ത് വ​ന്നു നോ​ക്കി​യ​പ്പോ​ൾ ക​ര​ടി ടൗ​ണി​ലൂ​ടെ വ​രു​ന്ന​ത് ക​ണ്ട് മൊ​ബൈ​ലി​ൽ പ​ക​ർ​ത്തി​യ​ത്. ഈ ​ക​ര​ടി​യാ​ണ് ര​ണ്ടാ​ഴ്ച മു​മ്പ് ഗൂ​ഡ​ല്ലൂ​ർ ന​ഗ​ര​ത്തി​ലും ഇ​റ​ങ്ങി​യ​തെ​ന്ന് ക​രു​ത​പ്പെ​ടു​ന്നു.

കു​ന്ത, കു​ന്നൂ​ർ ഭാ​ഗ​ങ്ങ​ളി​ൽ ഭീ​തി പ​ര​ത്തി​യ ക​ര​ടി​ക​ളെ പി​ടി​കൂ​ടി മു​തു​മ​ല ക​ടു​വ സ​ങ്കേ​ത​ത്തി​ൽ കൊ​ണ്ടു​വ​ന്ന് വി​ട്ടി​രു​ന്നു ഇ​തി​നു​ശേ​ഷ​മാ​ണ് ഇ​പ്പോ​ൾ ഗൂ​ഡ​ല്ലൂ​രി​ലും പ​രി​സ​ര​പ്ര​ദേ​ശ​ത്തും ക​ര​ടി​യു​ടെ സ​ഞ്ചാ​രം കാ​ണ​പ്പെ​ടു​ന്ന​തെ​ന്ന് ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്നു. അ​തു​വ​രെ ക​ര​ടി​ക​ളു​ടെ സ​ഞ്ചാ​രം ഉ​ണ്ടാ​യി​ട്ടി​ല്ല​ന്നാ​ണ് ജ​ന​ങ്ങ​ൾ പ​റ​യു​ന്ന​ത്.

ഊ​ട്ടി ന​ഗ​ര​ത്തി​ലെ മു​പ്പ​താം വാ​ർ​ഡി​ൽ ഉ​ൾ​പ്പെ​ട്ട ലൗ​ഡേ​ൽ ഭാ​ഗ​ത്തെ തേ​യി​ല​ത്തോ​ട്ട​ത്തി​ലാ​ണ് പു​ള്ളി​പ്പു​ലി പാ​റ​ക്കു മു​ക​ളി​ൽ ഇ​രി​ക്കു​ന്ന​ത് ക​ണ്ടു പ്ര​ദേ​ശ​വാ​സി​ക​ൾ ഭീ​തി​യി​ലാ​യ​ത്.

കൂ​നൂ​ർ അ​റു വ​ങ്കാ​ട് ഭാ​ഗ​ത്തും പു​ള്ളി​പ്പു​ലി ഇ​റ​ങ്ങി ഭീ​തി സൃ​ഷ്ടി​ച്ചു. ഊ​ട്ടി- കൂ​നൂ​ർ റോ​ഡി​ലൂ​ടെ വ​ന്ന പു​ലി​യെ ക​ണ്ട ഡ്രൈ​വ​ർ​മാ​ർ പു​ലി കാ​ട്ടി​ലേ​ക്ക് ക​യ​റു​ന്ന​ത് വ​രെ വാ​ഹ​ന​ങ്ങ​ൾ നി​ർ​ത്തി. ജ​ന​വാ​സ​കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് ക​ര​ടി​യും പു​ലി​യും കാ​ട്ടു​പോ​ത്തും കാ​ട്ടാ​ന​യു​മെ​ല്ലാം വ​രു​ന്ന​ത് പ​തി​വാ​യ​തോ​ടെ ജ​ന​ങ്ങ​ൾ ഭീ​തി​യി​ലാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TigerWayanad newsBearMenace
News Summary - Tiger-bear-menace-people are in fear
Next Story