Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightചീ​യ​മ്പ​ത്ത് ക​ടു​വ...

ചീ​യ​മ്പ​ത്ത് ക​ടു​വ വീ​ണ്ടും ആ​ടു​ക​ളെ കൊ​ന്നു

text_fields
bookmark_border
ചീ​യ​മ്പ​ത്ത് ക​ടു​വ വീ​ണ്ടും ആ​ടു​ക​ളെ കൊ​ന്നു
cancel
camera_alt

കടുവ കൊന്ന ആടിനെയുമായി ഇരുളം ഫോറസ്​റ്റ് സ്​റ്റേഷനു മുന്നിൽ കോൺഗ്രസ്

പ്രവർത്തകർ നടത്തിയ പ്രതിഷേധം 

പു​ൽ​പ​ള്ളി: ചീ​യ​മ്പം 73ൽ ​ക​ടു​വ വീ​ണ്ടും ആ​ടു​ക​ളെ കൊ​ന്നു. ആ​ന​പ​ന്തി കോ​ള​നി​യി​ലെ ബൊ​മ്മ​െൻറ ര​ണ്ട് ആ​ടു​ക​ളെ​യാ​ണ് കൊ​ന്ന​ത്. ഒ​രു ആ​ടി​നെ ക​ടു​വ കൊ​ണ്ടു​പോ​യി. മ​റ്റൊ​രെ​ണ്ണ​ത്തി​നെ കൊ​ന്ന് വീ​ടി​ന​ടു​ത്തെ കാ​ട്ടി​ൽ ഉ​േ​പ​ക്ഷി​ച്ച നി​ല​യി​ലാ​യി​രു​ന്നു.

ര​ണ്ടാ​ഴ്ച മു​മ്പ് ഇ​യാ​ളു​ടെ മ​റ്റു ര​ണ്ട് ആ​ടു​ക​ളെ​യും ക​ടു​വ കൊ​ന്നു​തി​ന്നി​രു​ന്നു. വ​നാ​തി​ർ​ത്തി​യോ​ട് ചേ​ർ​ന്ന കോ​ള​നി​യാ​ണി​ത്. ഇ​തേ കോ​ള​നി​യി​ലെ മാ​ര​െൻറ ര​ണ്ട്​ ആ​ടു​ക​ളെ​യും ഏ​താ​നും ദി​വ​സം മു​മ്പ് ക​ടു​വ കൊ​ന്നു​തി​ന്നി​രു​ന്നു. മു​മ്പും ഇ​വി​ടെ​നി​ന്ന് വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളെ ക​ടു​വ പി​ടി​ച്ചി​ട്ടു​ണ്ട്.

ക​ടു​വ​യെ പി​ടി​കൂ​ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ക​ടു​വ കൊ​ല​പ്പെ​ടു​ത്തി​യ ആ​ടി​നെ​യു​മാ​യി ഇ​രു​ള​ത്തെ ഫോ​റ​സ്​​റ്റ് സ്​​റ്റേ​ഷ​ൻ ഉ​പ​രോ​ധി​ച്ചു.ക​ടു​വ ശ​ല്യം അ​നു​ദി​നം രൂ​ക്ഷ​മാ​കു​മ്പോ​ഴും അ​ധി​കൃ​ത​ർ ന​ട​പ​ടി എ​ടു​ക്കു​ന്നി​ല്ലെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ പ​രാ​തി.

ഇ​രു​ളം -ബ​ത്തേ​രി റോ​ഡ​രി​കി​ൽ പാ​മ്പ്ര​ക്ക​ടു​ത്ത് ക​ടു​വ​ശ​ല്യം പ​തി​വാ​യി. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ഏ​ഴ​ര​യോ​ടെ പു​ൽ​പ​ള്ളി​യി​ൽ​നി​ന്ന് ചെ​ത​ല​യ​ത്തേ​ക്ക് പ​ണി ക​ഴി​ഞ്ഞ് മ​ട​ങ്ങു​ക​യാ​യി​രു​ന്ന ഇ​രു​ച​ക്ര വാ​ഹ​ന യാ​ത്ര​ക്കാ​രെ ക​ടു​വ ഓ​ടി​ച്ചു. സ​ന്ധ്യ മ​യ​ങ്ങി​യാ​ൽ ഈ ​വ​ഴി യാ​ത്ര ചെ​യ്യാ​ൻ ഭ​യ​ക്കു​ക​യാ​ണ് വാ​ഹ​ന​യാ​ത്ര​ക്കാ​ർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tigerattacksheep
Next Story