പൂതിക്കാട് വീണ്ടും കടുവ; ജനം ആശങ്കയിൽ
text_fieldsrepresentative image
സുൽത്താൻ ബത്തേരി: ബത്തേരി മുനിസിപ്പാലിറ്റിയിൽപ്പെട്ട പൂതിക്കാട് വീണ്ടും കടുവ. ചീനിക്കൽ ആലിയുടെ രണ്ട് വയസുള്ള ആടിനെ കൊന്നു നിന്നു. ആട്ടിൻ കൂടിനോട് ചേർന്ന് കടുവയുടെ കാൽപ്പാടുകൾ കണ്ടെത്തി. ബീനാച്ചി എസ്റ്റേറ്റിൽ നിന്നും ഏകദേശം ഒന്നര കിലോമീറ്റർ അകലെയാണ് പൂതിക്കാട്. അതിനാൽ കടുവ എസ്റ്റേറ്റിൽ നിന്നും എത്തിയതാണെന്ന നിഗമനത്തിലാണ് വനം വകുപ്പ്. കൂട് വെച്ച് കടുവയെ പിടികൂടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ഒന്നര വർഷം മുമ്പ് പൂതിക്കാട്, മണിച്ചിറ ഭാഗത്ത് മൂന്ന് കടുവകൾ ഒന്നിച്ചെത്തിയിരുന്നു. അന്ന് കടുവകളെ എസ്റ്റേറ്റിലേക്കാണ് തുരത്തിയത്. അതിന് ശേഷവും കടുവ എത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

