Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightചീരാലിൽ വീണ്ടും കടുവ;...

ചീരാലിൽ വീണ്ടും കടുവ; പോത്തിനെ കൊന്നു

text_fields
bookmark_border
ചീരാലിൽ വീണ്ടും കടുവ; പോത്തിനെ കൊന്നു
cancel
camera_alt

ചീരാലിൽ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പോത്തിന്റെ ജഡം

സുൽത്താൻ ബത്തേരി: ഒരുമാസത്തെ ഇടവേളക്ക് ശേഷം നെന്മേനി പഞ്ചായത്തിലെ ചീരാലിൽ വീണ്ടും കടുവയെത്തി. മുത്താച്ചികുനി കുട്ടൻതുരുത്തിൽ ബൈജേഷ് ബാബുവിന്റെ പോത്തിനെ കൊന്നു ഭക്ഷിച്ചു. മറ്റൊരു പോത്തിനെ പരിക്കേൽപ്പിച്ചു. ബുധനാഴ്ച രാവിലെ വീടിനു സമീപത്തെ വയലിൽ കെട്ടിയ പോത്തുകളെയാണ് കടുവ ആക്രമിച്ചത്.

ചീരാൽ മേഖലയിൽ ഇടക്കിടെ കടുവയുടെയും പുലിയിടെയും സാന്നിധ്യം ഉണ്ടാകുന്നുണ്ട്. തോട്ടമൂല ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ നിന്നാണ് വന്യമൃഗങ്ങൾ ചീരാൽ ജനവാസ മേഖലയിൽ എത്തുന്നത്. നിരവധി വളർത്തുമൃഗങ്ങളെയാണ് കൊന്നത്. വനം വകുപ്പ് പരിശോധന നടത്തുമ്പോൾ വന്യമൃഗം കാട്ടിലേക്ക് തിരിച്ചുപോകും. കുറച്ചുകാലത്തേക്ക് ശല്യം ഉണ്ടാകില്ല. ഇടവേളക്കുശേഷം തിരിച്ചെത്തും. ഇതാണ് നാലഞ്ച് വർഷമായി ചീരാൽ മേഖലയിൽ പതിവെന്ന് പ്രദേശവാസികൾ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TigerlocalnewsWayanad
News Summary - Tiger again in Cheeral; buffalo killed
Next Story