മോഷണക്കേസിൽ അമ്മയും മകനുമടക്കം മൂന്നുപേർക്ക് നാലുവർഷം തടവ്
text_fieldsവീട് കുത്തി തുറന്ന് മോഷണം നടത്തിയ കേസിൽ
ശിക്ഷിക്കപ്പെട്ട പ്രതികൾ
ഗൂഡല്ലൂർ: വീട് കുത്തിത്തുറന്ന് ആഭരണങ്ങൾ കവർന്ന അമ്മയും മകനുമടക്കം മൂന്നു പേർക്ക് നാലു വർഷം തടവ്. സംഭവം നടന്ന് മൂന്ന് മാസത്തിനകം പ്രതികൾക്ക് ശിക്ഷ വിധിച്ചത്. ഗൂഡല്ലൂർ മങ്കുഴിലെ കൃഷ്ണന്റെ വീട്കുത്തിത്തുറന്നാണ് മോഷണം. കഴിഞ്ഞ ഒക്ടോബർ ഏഴിന് ഇയാളുടെ വീട്ടിൽ ആളില്ലാത്ത സമയത്താണ് 27 പവൻ ആഭരണങ്ങൾ കവർന്നത്.
സംഭവവുമായി ബന്ധപ്പെട്ട് ഗൂഡല്ലൂർ ഡി.എസ്.പി മഹേഷ് കുമാറിന്റെ നേതൃത്വത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ കേരളത്തിലെ മാനന്തവാടി സ്വദേശികളായ അമ്മയും മകനും കർണാടക സ്വദേശിയുമായ മൂന്ന് പേരെ ചോദ്യം ചെയ്തു. ലത (35), മകൻ മനോ(20) കർണാടക മൈസൂരു സ്വദേശി മധു (25) എന്നിവരെയാണ് പിടികൂടിയത്. പ്രതികളിൽനിന്ന് ആഭരണങ്ങളും കണ്ടെടുത്തു. പബ്ലിക്ക് പ്രോസിക്യൂട്ടറായി അരുൺ പാണ്ഡ്യൻ ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

