Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightകാട്ടുപന്നിയുടെ...

കാട്ടുപന്നിയുടെ ആക്രമണത്തിൽ മൂന്നു പേർക്ക് പരിക്ക്

text_fields
bookmark_border
കാട്ടുപന്നിയുടെ ആക്രമണത്തിൽ മൂന്നു പേർക്ക് പരിക്ക്
cancel
camera_alt

കോ​ട്ട​ഗി​രി ത​വി​ട്ടു​മേ​ടി​ലി​റ​ങ്ങി​യ കാ​ട്ടു​പ​ന്നി​ക​ൾ

ഗൂ​ഡ​ല്ലൂ​ർ: കോ​ത്ത​ഗി​രി​ക്ക് സ​മീ​പം കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ മൂ​ന്നു പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ക​രു​ണാ​ക​ര​ൻ (35), വി​നി​ത് (8), വാ​സ​ന്തി (25) എ​ന്നി​വ​രെ​യാ​ണ് കാ​ട്ടു​പ​ന്നി ആ​ക്ര​മി​ച്ച​ത്.​നീ​ല​ഗി​രി ജി​ല്ല​യി​ലെ കോ​ത്ത​ഗി​രി​ക്ക് സ​മീ​പം ത​വി​ട്ടു​മേ​ട്, ഗ​ണ​പ​തി​ന​ഗ​ർ, പെ​രി​യാ​ർ ന​ഗ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ അ​ഞ്ഞൂ​റി​ല​ധി​കം കു​ടും​ബ​ങ്ങ​ളാ​ണ് താ​മ​സി​ക്കു​ന്ന​ത്.

തേ​യി​ല​ത്തോ​ട്ട​ങ്ങ​ളോ​ട് ചേ​ർ​ന്നു​ള്ള ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ കാ​ട്ടാ​ന​ക​ളും ക​ര​ടി​ക​ളും കാ​ട്ടു​പ​ന്നി​ക​ളും പ​തി​വാ​യി എ​ത്താ​റു​ണ്ട്. ആ​വ​ശ്യ​ത്തി​ന് ശൗ​ചാ​ല​യ​മി​ല്ലാ​ത്ത​തി​നാ​ൽ തു​റ​സ്സാ​യ സ്ഥ​ല​മാ​ണ് ആ​ളു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. വ​ന്യ​മൃ​ഗ​ങ്ങ​ൾ ആ​ക്ര​മി​ക്കാ​നു​ള്ള സാ​ധ്യ​ത​യു​മു​ണ്ട്. തു​റ​സ്സാ​യ സ്ഥ​ല​ത്ത് പ്രാ​ഥ​മി​ക ആ​വ​ശ്യ​ങ്ങ​ൾ​ക്ക്​ പോ​യ​പ്പോ​ഴാ​ണ് മൂ​ന്നു​പേ​ർ​ക്ക് നേ​രെ​യും കാ​ട്ടു​പ​ന്നി​ക​ളു​ടെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

വാ​സ​ന്തി​യു​ടെ പ​രി​ക്ക് ഗു​രു​ത​ര​മാ​യ​തി​നാ​ൽ കോ​ത്ത​ഗി​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. കാ​ട്ടു​പ​ന്നി​ക​ളു​ടെ ആ​ക്ര​മ​ണം തു​ട​രു​ന്ന​തി​നാ​ൽ പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ൾ ഭീ​തി​യി​ലാ​ണ്. കാ​ട്ടു​പ​ന്നി​ശ​ല്യം ത​ട​യാ​ൻ വ​നം​വ​കു​പ്പ് ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന്​ നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:wild Animal AttackKotagiri
News Summary - Three injured in wild boar attack near Kotagiri
Next Story